1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

മുഴുവന്‍ സമയവും ആരാധനയിലേര്‍പ്പെടുന്ന വിശ്വാസികളേക്കാള്‍ നന്നായി സെക്‌സ് ആസ്വദിക്കുന്നത് നിരീശ്വരവാദികളാണെന്ന് പുതിയ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. സെക്‌സ് പാപമാണെന്ന ബോധവും മറ്റ് മിഥ്യാധാരണകളുമാണ് വിശ്വാസികളെ ഇത്തരത്തില്‍ വിഷമത്തിലാക്കുന്നതെന്നും സര്‍വ്വേ പറയുന്നു.

ലൈംഗിക അഭിനിവേശങ്ങളെക്കുറിച്ചും വെറൈറ്റികളെക്കുറിച്ചുമെല്ലാം കൂടുതല്‍ തുറന്നു സംസാരിക്കുന്നത് നിരീശ്വരവാദികളാണ്. ഇത് മികച്ച ലൈംഗിക ബന്ധം നിലനിര്‍ത്താന്‍ അവരെ സഹായിക്കുന്നു. രതിചിത്രങ്ങള്‍ കാണുന്നതിലും മറ്റ് ലൈംഗിക കാര്യങ്ങളിലും നിരീശ്വരവാദികള്‍ കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസിസമൂഹം പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.

കാലങ്ങളായി പിന്തുടരുന്ന ചില മിഥ്യാധാരണകളാണ് ലൈംഗികബന്ധം ആസ്വാദ്യകരമാക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. പാരമ്യതയിലെത്തിക്കഴിഞ്ഞാല്‍ പങ്കാളികള്‍ക്ക് കുറ്റബോധമുണ്ടാകുന്നുവെന്നും സര്‍വ്വേയിലൂടെ തെളിഞ്ഞിട്ടുണ്ട്. കന്‍സാസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റുകളായിരുന്നു സര്‍വ്വേ നടത്തിയത്. ഡാരന്‍ റേ, അമാന്‍ഡ ബ്രൗണ്‍ എന്നിവരാണ് സര്‍വ്വേ നടത്തിയത്. 14,500 ആളുകള്‍ സര്‍വ്വെയില്‍ പങ്കാളികളായി.

സെക്‌സ് ആന്റ് സെക്കുലറിസം എന്ന പേരിലായിരുന്ന സര്‍വ്വേ. നിരീശ്വരവാദികളേക്കാള്‍ ലൈംഗികബന്ധം അത്ര ആസ്വദ്യകരമല്ലെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്. മോര്‍മോണ്‍സ്, യഹോവ സാക്ഷികള്‍, പെന്തക്കോസ്ത്, ബാപ്റ്റിസ്റ്റ് എന്നീ വിഭാഗങ്ങളിലെ ആളുകള്‍ തങ്ങളുടെ ലൈംഗികജീവിതത്തെക്കുറിച്ച് സര്‍വ്വേയിലുടെ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.