1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011

ന്യൂദല്‍ഹി:ആശങ്കകള്‍ക്ക് വിരാമമിട്ട് വി.എസ് അച്ച്യുതാനന്ദന്‍ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനവിധി തേടും. മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരിക്കും വി.എസ് മല്‍സരിക്കുക. വി.എസ് അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. ചിറ്റൂര്‍, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല,.

വി.എസ്സിനെ തിരഞ്ഞെടുപ്പ് രംഗത്ത് നിര്‍ത്തണമെന്ന് ഇന്ന് രാവിലെ ദല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി തീരൂമാനിച്ചിരുന്നു. ഈ നിര്‍ദേശം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. പൂഞ്ഞാറില്‍നിന്നും മല്‍സരിക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചത് വി.എസിന് സീറ്റ് നല്‍കാതിരുന്നിട്ടല്ലെന്നും പിണറായി പറഞ്ഞു.

അതിനിടെ പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സമ്മതം വി.എസ് കേന്ദ്രനേതൃത്വത്തെ അറിയിക്കുകയായിരുന്നു. വി.എസ് മത്സരിക്കണമെന്ന് സി.പി.ഐ.എം അവൈലബിള്‍ പൊളിറ്റ്ബ്യൂറോ യോഗം.

ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അവെയ്‌ലബിള്‍ പി.ബിയില്‍ നിര്‍ണായക തീരുമാനമുണ്ടായത്. വി.എസ് ജനപ്രിയനായ നേതാവാണെന്നും അദ്ദേഹം മത്സരിക്കുന്നത് മുന്നണിയുടെ ജയത്തിന് സഹായകരമാവുമെന്നും നേരത്തെ തന്നെ പൊളിറ്റ്ബ്യൂറോയിലെ പല അംഗങ്ങള്‍ക്കും അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസിനെ മത്സരിപ്പിക്കണമെന്നാണ് പി.ബി നിലപാടെന്ന് സംസ്ഥാനത്തെ അറിയിക്കാനും തീരുമാനമായിരുന്നു.

എന്നാല്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ബിയുടെ ഈ നിലപാട് പ്രകാശ് റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് ഉയര്‍ന്ന ആരോപണം. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ തന്നെ പി.ബി എടുത്ത തീരുമാനം സംസ്ഥാനത്തെ അറിയിക്കാനാണ് ഇപ്പോള്‍ തീരുമാനമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.