1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011


വെസ്റ്റ് വെയില്‍സിലുള്ള 10 ഏരിയാകളിലായി വസിക്കുന്ന 80-ഓളം മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച അസ്സോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം 12 ന് നടക്കും. ശനിയാഴ്ച്ച കാര്‍ഡിഗാന്‍ ആര്‍.സി ചര്‍ച്ച് ഹാളില്‍ വച്ചാണ് ഉദ്ഘാടന പരിപാടി. പ്രസിഡന്റ് സജി ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് കെറിഡിജിയന്‍ എംപി മാര്‍ക് വില്യംസ് നിര്‍വ്വഹിക്കും.

കാര്‍ഡിഗാന്‍ മേയര്‍ മിസിസ്. മെയ്ര്‍ മോറിസ് , കമ്മ്യൂണിറ്റി ഫസ്റ്റ് കോര്‍ഡിനേറ്റര്‍ ബഹു. ബ്രിന്‍ ജോണ്‍സ് , യുക്മ വെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ ബിനോ ആന്റണി , ജോസഫ് ഫിലിപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സെക്രട്ടറി മനു തോമസ് മാത്യു സ്വാഗതവും ഷാജു വര്‍ഗ്ഗീസ് കൃതജ്ഞതയും അര്‍പ്പിക്കും.

ഉച്ചഭക്ഷണത്തിന് ശേഷം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് 5.00ഓടെ യോഗം സമാപിക്കും. മാസ്റ്റേഴ്‌സ് ഓഫ് സെറിമണി ഡോ. സുജിത സുബ്രമണ്യം, റോസ് ലിന്‍ ജോസഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍-അഭിലാഷ് തോമസ് എന്നിവരാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.