മധ്യപ്രദേശില്‍ വൈദികന്റെ ലൈംഗിക പീഡന ശ്രമം ചെറുത്ത മലയാളിയായ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ആരോപണം. പീഡന ശ്രമത്തെത്തുടര്‍ന്ന് മധ്യപ്രദേശ് വിട്ട കന്യാസ്ത്രീ ആലുവ സെന്റ് അഗത്ത മഠത്തിലെത്തിയപ്പോള്‍ പ്രവേശനാനുമതി നിഷേധിച്ചെന്ന് പരാതിപ്പെടുന്നു.
നേരത്തെ വൈദികന്റെ ഭാഗത്തു നിന്ന് പീഡന ശ്രമമുണ്ടായപ്പോള്‍ ചെറുത്തു നിന്നതിനാലാണ് തന്നെ മഠത്തില്‍ പ്രവേശിപ്പിക്കാത്തതെന്ന് കന്യാസ്ത്രീ പറഞ്ഞു. കന്യാസ്ത്രീ മധ്യപ്രദേശിലെ പ്രൊവിഡന്‍സ് കോണ്‍വന്റില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് പീഡന ശ്രമം ഉണ്ടാകുന്നത്.
തൊട്ടടുത്ത കോണ്‍വന്റിലെ ഒരു വൈദികനില്‍ നിന്നും തുടര്‍ന്ന് മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്നും പീഡന ശ്രമമുണ്ടായി. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സംഭവം ഒതുക്കി തീര്‍ക്കാനായി തന്നെ ഇറ്റലിയിലേക്ക് നാടുകടത്തുകയായിരുന്നു എന്ന് കന്യാസ്ത്രീ പറയുന്നു.
ഇറ്റലിയിലാകട്ടെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിയേണ്ടി വന്നു. തുടര്‍ന്‍ തന്റെ ദയനീയ അവസ്ഥ കണ്ട് ചിലര്‍ രക്ഷപ്പെടുത്തി നാട്ടിലേക്ക് അയക്കുകയായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി.
വിമാനത്താവളത്തില്‍ നിന്നാണ് കന്യാസ്ത്രീ ആലുവയില്‍ മഠത്തില്‍ എത്തിയത്. എന്നാല്‍ അകത്തു കയറാന്‍ അനുവദിക്കാതെ തന്റെ ബാഗുകളും മറ്റും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് അവര്‍ ആരോപിച്ചു. പത്തു മണിക്കൂറോളം ദേശീയ പാതയോരത്ത് നിന്ന് കന്യാസ്ത്രീയെ പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ജനസേവയില്‍ എത്തിക്കുയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല