1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2010

ഐ ടി ലേഖകന്‍
പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന പഴമൊഴി യാഥാര്‍ത്യം ആയിരിക്കുകയാണ്    വ്യാജ ഇമെയില്‍ ചമച്ച് വ്യാജ വാര്‍ത്തയുണ്ടാക്കി യു കെ മലയാളികളെ തെറ്റിദ്ധരിപ്പിക്കാന്‍  യു കെ മലയാളികളുടെ രക്ഷകന്‍ എന്ന് എന്നവകാശപ്പെടുന്നയാളുടെ സംഘടിത ശ്രമം പൊളിഞ്ഞു.. തന്‍റെ താളത്തിനൊത്ത് മാത്രം യു കെ മലയാളികള്‍ തുള്ളണമെന്ന് നിര്‍ബന്ധം  പിടിക്കുന്ന കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു കെയിലെ ഓണ്‍ലൈന്‍ പത്രത്തിന്‍റെ എഡിറ്ററാണ് ഈ വ്യാജ ഇമെയിലിന്‍റെയും വാര്‍ത്തയുടെയും സൂത്രധാരന്‍. തന്‍റെ ആജ്ഞാനുവര്‍ത്തിയായ യുകെയിലുള്ള ഒരു പത്രപ്രവര്‍ത്തകനെ കൂട്ട് പിടിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.ആശാനും ശിക്ഷ്യനും കൂടി കഴിഞ്ഞ കുറേ മാസങ്ങളായി നടത്തുന്ന ഈ കള്ളനും പോലീസും കളിയിലെ കള്ളത്തരം ഇത്തവണ കയ്യോടെ വെളിയില്‍ വന്നിരിക്കുകയാണ്.
കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി യു കെയില്‍ പ്രചാരത്തിലുള്ള ഓണ്‍ലൈന്‍ പത്രത്തിന്‍റെ എഡിറ്ററായ അദ്ദേഹം അടുത്ത കാലത്ത് തന്‍റെ ശിക്ഷ്യന്‍റെ പേരില്‍ ഒരു വെബ്സൈറ്റ്‌ രെജിസ്റ്റര്‍ ചെയ്ത് മറ്റൊരു പത്രം കൂടി തുടങ്ങിയിരുന്നു.ഒരേ വാര്‍ത്ത തന്നെ രണ്ടു പത്രങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും എഴുതി വിവാദമാക്കുന്ന നിഗൂഡതന്ത്രമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.പുതിയ സൈറ്റിന്‍റെ ഉടമയെന്നു അവകാശപ്പെടുന്ന യു കെ നിവാസിയായ ലേഖകനും കോട്ടയം നിവാസിയായ വിവാദ പത്രാധിപരും തമ്മില്‍ ശത്രുക്കള്‍ ആണ് എന്ന പ്രതീതി വരത്തക്ക രീതിയില്‍ ആയിരുന്നു മിക്ക വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച ട്രാവല്‍ ഏജന്‍സി ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടു പത്രത്തിലും വന്ന വാര്‍ത്തകള്‍.
എന്തും വിവാദമാക്കുന്ന ആശാന്‍ പത്രാധിപര്‍ ഇത്തവണ ഒരു പടി കൂടി കടന്ന് ശിക്ഷ്യ പത്രാധിപര്‍ക്ക് ‘ ചീത്ത വിളിയുമായി  ഇമെയില്‍ ‘ അയച്ചു.ശിക്ഷ്യന്‍ ആവട്ടെ ‘ തനിക്ക് ‘ കിട്ടിയ ഇമെയില്‍ ചീത്ത വിളി ഒഴിവാക്കി  പ്രസിദ്ധീകരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്ന ഭീഷണിയും.ഇതിനെല്ലാം വായനക്കാരുടെ ധാര്‍മിക പിന്തുണയും തേടിയിരിക്കുകയാണ് വിനീത വിധേയന്‍.യു കെ മലയാളികള്‍ ‘ഒരുമിച്ചു നില്‍ക്കണമെന്ന് ‘ ആഗ്രഹിച്ചു ഇവര്‍ രണ്ടു പേരും ചേര്‍ന്ന് നടത്തുന്ന ഈ  നാടകത്തിന്‍റെ ആദ്യരംഗം ഇവിടെ പൂര്‍ണമായി.അടുത്ത രംഗത്തിനായി വായനക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഈമെയില്‍ നാടകത്തിന്‍റെ
പിന്നാമ്പുറത്തെ കളികള്‍ അറിയാന്‍ ഞങ്ങള്‍ ഒരു അന്വേഷണം നടത്തിയത്.
വിവാദ ഇമെയില്‍ സസൂഷ്മം നിരീക്ഷിച്ച ഞങ്ങള്‍ തിരിച്ചറിഞ്ഞ സത്യം ഞെട്ടിക്കുന്നതായിരുന്നു.മാധ്യമ ലോകത്ത് കേട്ട് കേള്‍വി പോലുമില്ലാത്ത,വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത,തരം താണ മാധ്യമ കുതന്ത്രമായിരുന്നു ഇമെയിലിനു പിന്നില്‍.അന്തസും ആത്മാഭിമാനവുമുള്ള ഒരു പത്ര പ്രവര്‍ത്തകനും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കാത്ത മാര്‍ഗമായിരുന്നു ആശാന്‍ സ്വീകരിച്ചത്.വിവാദങ്ങള്‍ ഉണ്ടാക്കാനും അതു വഴി വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി ആശാന്‍റെ പേരില്‍ വ്യാജ ഇമെയില്‍ ചമയ്ക്കുകയായിരുന്നു. ശിക്ഷ്യന്‍റെ പത്രത്തില്‍ പ്രസിദ്ധീകരിച്ച  ചുവടെ ചേര്‍ക്കുന്ന ഈ ഇമെയില്‍ ആണ് വിദഗ്ധ പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
മുകളില്‍ കാണുന്ന ഇമെയില്‍ വ്യാജമാണെന്ന് ഞങ്ങള്‍ പറയുന്നതിന്‍റെ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്
ചിത്രത്തില്‍ കാണുന്ന ഇമെയിലിന്‍റെ കോപ്പി എടുത്തിരിക്കുന്നത് ഹോട്ട് മെയില്‍  ഇന്‍ബോക്സില്‍ നിന്നല്ല
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പ്രകാരം പ്രസ്തുത മെയില്‍ യാഹൂവില്‍ നിന്നും  ഹോട്ട് മേയിലിലേക്കാണ് അയച്ചിരിക്കുന്നത്.അതു പ്രകാരം മെയില്‍ കിട്ടുന്ന ഹോട്ട് മെയില്‍ ഉടമസ്ഥനാണ് മെയിലിന്‍റെ കോപ്പി എടുക്കേണ്ടത്.എന്നാല്‍ ചിത്രത്തില്‍ കാണുന്ന മെയില്‍ കോപ്പി ഹോട്ട് മെയില്‍  ഇന്‍ബോക്സിന്‍റെതല്ല.മറിച്ച് യാഹൂവിന്‍റെ സെന്‍റ് മെയില്‍ ഫോള്‍ഡറില്‍ നിന്നുള്ളതാണ്.താഴെക്കൊടുത്തിരിക്കുന്ന രണ്ടു മെയില്‍ ബോക്സുകളുടെയും സാമ്പിള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഹോട്ട് മെയില്‍ ഇന്‍ബോക്സില്‍ വരുന്ന ഇമെയിലുകളില്‍ മുഴുവന്‍ ഇമെയില്‍ അഡ്രസും ഡിസ്പ്ലേ ആകില്ല.
ഇമെയില്‍ അഡ്രസ്‌ രണ്ടു രീതിയില്‍ നമുക്ക് അഡ്രസ്‌ ബുക്കില്‍ സ്റ്റോര്‍ ചെയ്യാം.ഇമെയില്‍ അഡ്രസ്‌ മാത്രം സ്റ്റോര്‍ ചെയ്യുന്നതാണ് ആദ്യത്തെ രീതി.രണ്ടാമത്തെ രീതിയില്‍ നമ്മുടെ പേരും സര്‍നെയിമും ഇമെയില്‍ അഡ്രസും സ്റ്റോര്‍ ചെയ്യണം.വിവാദ ഇമെയില്‍ പ്രകാരം ഇന്‍ബോക്സില്‍ മെയില്‍ ലഭിച്ചയാളുടെ പേരും ഇമെയില്‍ അഡ്രസും രേഖപ്പെടുത്തിയിരിക്കുന്നു.നമ്മള്‍ പ്രതിപാദിച്ച രണ്ടാമത്തെ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.ഇപ്രകാരം അയയ്ക്കുന്ന ഒരു ഇമെയില്‍ ഹോട്ട് മെയില്‍ ഇന്‍ബോക്സില്‍ തുറക്കുമ്പോള്‍ മുഴുവന്‍ ഇമെയില്‍ അഡ്രസും  ഡിസ്പ്ലേ ആവില്ല.മറിച്ച് അയയ്ക്കുന്ന ആളുടെ പേര് മാത്രമേ കാണാന്‍ സാധിക്കൂ.
ഉദാഹരണത്തിന് Manu Jose എന്ന ഇമെയില്‍ അഡ്രസിലേക്ക് നാം ഇമെയില്‍ അയക്കുകയാണെങ്കില്‍ അയാളുടെ ഇന്‍ബോക്സില്‍ ഈ മെയില്‍ തുറക്കുമ്പോള്‍ To എന്ന സെക്ഷനില്‍ Manu Jose എന്നു മാത്രമേ ഡിസ്പ്ലേ ആവുകയുള്ളൂ.മുഴുവന്‍ ഇമെയില്‍ വിലാസവും ഡിസ്പ്ലേ ആവില്ല.
എന്നാല്‍ യാഹൂ ഇന്‍ബോക്സിലോ സെന്റ്‌ ഫോള്‍ഡറിലോ ആണെങ്കില്‍ പേരും ഇമെയില്‍ അഡ്രസും ദ്രിശ്യമാകും, ഹോട്ട് മെയില്‍ ഇന്‍ബോക്സില്‍ സ്വീകരിച്ചു  എന്ന് അവകാശപ്പെടുന്ന വിവാദ ഇമെയിലില്‍, പേരും ഇമെയില്‍ അഡ്രസും രേഖപ്പെടുത്തിയിരിക്കുന്നു.അതിനര്‍ത്ഥം വിവാദ ഇമെയില്‍ ചിത്രം ഹോട്ട് മെയില്‍ ഇന്‍ബോക്സിന്‍റെതല്ല മറിച്ച് യാഹൂ സെന്റ്‌ മെയില്‍ ഫോള്‍ഡറില്‍ നിന്നുള്ളതാണ്.ചുരുക്കത്തില്‍ പറഞ്ഞാല്‍ ആശാന്‍ അയച്ച മെയിലിന്റെ കോപ്പിയാണ് ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്,അല്ലാതെ ശിക്ഷ്യനു ലഭിച്ച മെയില്‍ അല്ല.
വ്യാജ ഇമെയിലിന്‍റെ ഇടതു വശത്തെ ലൈന്‍
വ്യാജ ഇമെയിലിന്‍റെ ഇടതു വശത്തെ ലൈന്‍ ശ്രദ്ധിക്കുക.പഴയ യാഹൂ മെയിലില്‍ നാം ഒരാള്‍ക്ക് മറുപടി  അയക്കുമ്പോള്‍  അല്ലെങ്കില്‍ അയച്ച മെയില്‍ വീണ്ടും ഫോര്‍വേഡ്‌ ചെയ്യാനോ
ശ്രമിക്കുമ്പോള്‍ താഴെ പ്രത്യക്ഷപ്പെടുന്ന ലൈന്‍ ആണിത്. ഹോട്ട് മെയിലിലോ അല്ലെങ്കില്‍ പുതിയ യാഹൂ മെയിലിലോ ഈ ലൈന്‍ ഇല്ല.അതിനര്‍ത്ഥം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന  വ്യാജ ഇമെയില്‍ കോപ്പി എടുത്തിരിക്കുന്നത് ആശാന്‍റെ  യാഹൂ ഇമെയിലില്‍ നിന്നാണെന്നാണ്.
വ്യാജ ഇമെയിലിന്‍റെ ഇടതു വശത്തെ ലൈനില്‍ വന്നിരിക്കുന്ന ബ്രേക്ക്‌
മുന്‍പ് സൂചിപ്പിച്ചത് പോലെ ഇമെയിലിന്‍റെ ഇടതു വശത്തെ ലൈന്‍ പഴയ യാഹൂ മെയിലില്‍ ആണുള്ളത്.വ്യാജ മെയിലില്‍ ഈ ലൈനില്‍ ഉള്ള ബ്രേക്ക്‌ ശ്രദ്ധിക്കുക.ഇപ്രകാരം ബ്രേക്ക്‌ ഉണ്ടാവുന്നത് യാഹൂ മെയില്‍ വഴി നാം മറ്റൊരാള്‍ക്ക് നേരത്തെ അയച്ച ഇമെയിലിന്
വീണ്ടും തുറക്കുകയും അതിനോട് കൂടി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുമ്പോഴാണ്.
അതിനര്‍ത്ഥം ആരോപണ വിധേയമായിരിക്കുന്ന ഇമെയില്‍ രണ്ടെണ്ണം കൂടിച്ചേര്‍ന്നതാണ് എന്നാണ്.അന്നേ ദിവസം ശിക്ഷ്യന് അയച്ച മറ്റൊരു ഇമെയില്‍ സെന്റ്‌ മെയില്‍ ഫോള്‍ഡറില്‍ നിന്നും തുറന്നു അഡ്രസ്‌ ഉള്‍പ്പെടുന്ന ആദ്യ ഭാഗത്തോട് തെറിവിളി ഉള്‍പ്പെടുന്ന രണ്ടാമത്തെ ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.ഇതിനിടെ ലൈനില്‍ വന്ന ബ്രെയ്ക്ക് ശ്രദ്ധിക്കാന്‍ ആശാന്‍ വിട്ടു പോയി.
ഇ മെയിലിന്‍റെ അവസാനം ആശാന്‍റെ പേര് ഉപയോഗിച്ചിരിക്കുന്ന വിധം
അടുത്ത കാലത്ത്‌ എപ്പോഴെങ്കിലും ആശാന്റെ ഇമെയില്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് അറിയാം,മെയിലിന്‍റെ അവസാനം അദ്ദേഹത്തിന്‍റെ പേരുംപിതാവിന്‍റെ പേരും സ്ഥാനപ്പേരും സ്ഥാപനങ്ങളുടെ പേരും
ഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസുകളും വിവിധ വര്‍ണങ്ങളില്‍ DEFAULT ആയി കൊടുക്കാറുണ്ട്.എന്നാല്‍ വ്യാജ ഇമെയിലില്‍ പേരു മാത്രമാണുള്ളത്.സ്വന്തം വിലാസത്തില്‍ നിന്നും അയച്ച തെറിവിളി ഇമെയിലില്‍ ഈ വിവരങ്ങള്‍ DEFAULT ആയി വന്നിട്ടില്ല.അതിനര്‍ത്ഥം തെറിവിളി ചേര്‍ത്ത മെയില്‍ ആശാന്‍ അയച്ചിട്ടില്ല എന്നാണ്.
ഇമെയിലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ നിലവാരം
സ്വന്തമായി പത്തു മുപ്പത് ലേഖകന്മാര്‍ ശിഷ്യരായി ഉണ്ടെന്നാണ് ആശാന്‍റെ അവകാശ വാദം.മലയാളം വായിക്കാന്‍ അറിയാവുന്ന ഇവര്‍ ആരെങ്കിലും ആശാന്‍റെ ഇമെയിലിലെ ഭാഷ ദയവായി ഒന്ന് വായിച്ചു നോക്കണം.അത്യാവശ്യം ഇരുത്തി വായിച്ചാല്‍ ഒരു എണ്‍പത് ശതമാനം കാര്യങ്ങള്‍ മനസിലാകും.ഇത്രയ്ക്ക് തറ എഴുതാന്‍ തങ്ങളുടെ ആശാന്‍ തരം താഴുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ? ഇത്രയും തറ ഭാഷ എഴുതിയ അദ്ദേഹത്തെ ബഹിഷ്ക്കരിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുമോ ?ആശാന്‍ അത്ര സ്ട്രെയിറ്റ് ഫോര്‍വേഡ്‌ അല്ല എന്ന് വിശ്വസിക്കുന്നവര്‍ പോലും അദ്ദേഹം ഇത്തരം മോശം ഭാഷ അതും ഒരു ശിഷ്യനോട് പ്രയോഗിക്കുമെന്ന് കരുതുന്നില്ല.
വ്യാജ മരണ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അബദ്ധത്തില്‍ ആണെന്ന് പറയുന്നവര്‍ക്ക് ഈ വ്യാജ ഇമെയിലിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?ഇതും ഒന്‍പത് മിനിറ്റ് നീണ്ട പിഴയാണോ ?
ആശാന്‍ എന്ത് കാണിച്ചാലും വാനോളം പുകഴ്ത്തുന്ന ശിക്ഷ്യന്‍മാര്‍ക്കും സ്തുതിപാഠകര്‍ക്കും ഈ വിഷയത്തില്‍ എന്താണ് പറയുവാനുള്ളത് ? ഇത്തരത്തിലുള്ള ഒരു വ്യാജ മെയില്‍ ഉണ്ടാക്കാനും അതു പ്രചരിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ യു കെ മലയാളികള്‍ പ്രതികരിക്കണം.നമ്മുടെ മാനം വിറ്റ് പണമുണ്ടാക്കാന്‍ ആരെയും സമ്മതിച്ചു കൂടാ.മാധ്യമപ്രചാരത്തിനു വേണ്ടി ഏതു കുല്‍സിത മാര്‍ഗവും സ്വീകരിക്കുന്ന ഇത്തരക്കാരെ ബഹിഷ്ക്കരിക്കാന്‍ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണം.
വാല്‍ക്കഷണം
ആശാനും ശിഷ്യനും കൂടി കഴിഞ്ഞ രണ്ടാഴ്ച്ചയായി ശിഷ്യ പത്രത്തില്‍ തുടര്‍ന്ന് വന്ന പൈങ്കിളി പരമ്പര വായിച്ച് വട്ടായ  ഏതോ വായനക്കാരന്‍റെ പ്രതികരണം അതേ പോലെ കോപ്പി ചെയ്ത് ഈമെയിലില്‍ ചേര്‍ത്തതാണെന്നാണ് പിന്നാമ്പുറ സംസാരം.
വായനക്കാര്‍ ക്ഷമിക്കുക.ഇതൊരു സമയം കൊല്ലി ഏര്‍പ്പാടാണെന്ന് ഞങ്ങള്‍ക്കറിയാം.പക്ഷെ നമ്മെയെല്ലാം മണ്ടന്മാരാക്കുന്ന ഈ കള്ളനും പോലീസും കളി ഇനിയും കണ്ടു നില്‍ക്കാന്‍ വയ്യാത്തത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇനി നിങ്ങള്‍ തീരുമാനിക്കുക .ശിക്ഷ്യന്‍ വെറും ബിനാമി മാത്രം ആണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?ആരാണ് യഥാര്‍ത്ഥ തട്ടിപ്പുകാരന്‍.ആശാന്‍ സംവിധാനം ചെയ്യുന്ന ഈ മൂന്നാം കിട നാടകത്തിലെ ശിക്ഷ്യന്‍റെയും സ്തുതി
പാഠകരുടെയും റോള്‍ എന്താണ്.ആരെയാണ് ഇവരെല്ലാം കൂടി മണ്ടമാര്‍ ആക്കുന്നത് ?സൈബര്‍ കേസിനു പോയാല്‍ ആരായിരിക്കും കുടുങ്ങുക ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.