1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

ഡോര്‍സെറ്റ്: ഭാരതത്തിന്റെ അപ്പോസ്ത്തലനും ഇടവകയുടെ കാവല്‍പിതാവുമായ മാര്‍ തോമ്മാശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാളിനോടും ഇടവക ദിനത്തോട് അനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രസനാധിപന്‍ അഭിവന്ദ്യ ഡോ:തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഇടവക സന്ദര്‍ശിക്കുന്നു.

ജൂലൈ 1 ന് വെള്ളിയാഴ്ച 6 മണിയ്ക്ക് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരണം നല്‍കും. ജൂലൈ 2 ശനിയാഴ്ച രാവിലെ 8.30 ന് അഭിവന്ദ്യ ഡോ: തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാതനമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കും. 11 മണിയ്ക്ക് ഭക്തിനിര്‍ഭരമായ റാസയും തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ത്ഥനയും ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടക്കും. ശേഷം ഇടവകയിലെ അദ്ധ്യാത്മിക സംഘടനകളുടെ സംയുക്തസമ്മേളനം അഭിവന്ദ്യതിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടക്കും. തുടര്‍ന്ന് ആദിഫലശേഖരത്തിന്റെ ലേലവും സ്‌നേഹവിരുന്നും നടക്കും.

ഭാരതഭൂവില്‍ വിശ്വാസദീപം തെളിയിക്കുകയും പള്ളികള്‍ സ്ഥാപിക്കുകയും പതിനായിരങ്ങളെ ജ്ഞാനസ്‌നാനപ്പെടുത്തി സഭാസമൂഹത്തിന് അടിത്തറയുറപ്പിക്കുകയും ശേഷം രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗീയ ഓര്‍ശ്ലത്തേക്ക് പ്രവേശിച്ച മാര്‍ തോമ്മാശ്ലീഹായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും പെരുനാള്‍ചടങ്ങുകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.വറുഗീസ് മാത്യു അറിയിച്ചു.

വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ ജോര്‍ജ്, സെക്രട്ടറി
സെന്റ് തോമസ് IOC, പൂള്‍
07737527985

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.