1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മയായ ‘സര്‍ഗ്ഗം’ ജനറല്‍ ബോഡിയോഗവും അടുത്ത ടേമിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തുന്നു. ജൂണ്‍ 26ന് ഞായറാഴ്ച സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി ഹാളില്‍, യോഗ നടപടികള്‍ വൈകുന്നേരം 7.45ന് ആരംഭിക്കും. നിലവിലുള്ള ഭരണ സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തലും പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും അന്ന് നടക്കും. സര്‍ഗ്ഗത്തിന് അംഗീകൃത ബൈലോ, സൊസൈറ്റി രജിസ്‌ട്രേഷന്‍ നടപടി തുടങ്ങിയവ പൂര്‍ത്തീകരിച്ച ഭരണ സമിതി വിവിധ സാമൂഹ്യ, വിദ്യാഭ്യാസ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു.

ഒരു വര്‍ഷം കാലാവധി കഴിയുമ്പോള്‍ പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും അന്ന് നടത്തപ്പെടും. സര്‍ഗ്ഗത്തിന് അംഗീകൃത ബൈലോ, സൊസൈറ്റി റെജിസ്‌ട്രേഷന്‍ നടപടി തുടങ്ങിയവ പൂര്‍ത്തീകരിച്ച് ഭരണ സമിതി വിവിധ സാമൂഹ്യ, വിദ്യാഭ്യാസ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ഒരു വര്‍ഷം കാലാവധി കഴിയുമ്പോള്‍ പുതിയ ഭരണ നേതൃത്വം സര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.