1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2011


സിന്ധുജോയിക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറും ചീമുട്ടയേറും. വാമനപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. മോഹനചന്ദ്രന്റെ തെരഞ്ഞെടുപ്പുയോഗത്തിലാണ് സംഭവം. പരിപാടി തുടങ്ങുന്നതിനുമുമ്പു തന്നെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു.

തുടര്‍ന്ന് പൊലീസും സി.പി.എം. പ്രവര്‍ത്തകരും ഉന്തും തള്ളുമായി. ഇതിനിടെ പ്രസംഗിക്കാന്‍ കയറിയ സിന്ധുജോയിയെ കല്ലുകൊണ്ടും മുട്ടകൊണ്ടും എറിയുകയായിരുന്നു. കല്ലേറില്‍ സിന്ധുജോയിക്കും സ്ഥാനാര്‍ഥി അഡ്വ. മോഹനചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.വെഞ്ഞാറുമൂട് പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്ന സിന്ധുജോയിയെ സ്‌റ്റേഷനില്‍ കയറാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കിളിമാനൂര്‍ സ്‌റ്റേഷനില്‍ പരാതി കൊടുത്തു. സിന്ധുജോയിയെ തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.