1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2011

വ്യാപകമായി പരന്നുകിടക്കുന്ന ഭക്ഷ്യശൃംഖലയെ തീവ്രവാദത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളില്‍ വിഷംനിറച്ചും അല്ലാതെയുമുള്ള ആക്രമണങ്ങളായിരിക്കും തീവ്രവാദികള്‍ നടത്തുകയെന്നും മുന്നറിയിപ്പുണ്ട്.താരതമ്യേന എളുപ്പമുള്ള തീവ്രവാദത്തിന്റെ ഈ പുതിയ മുഖം പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് നാഷണല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ജര്‍മ്മനിയില്‍ ആരംഭിച്ച ഇകോളിയുടെ പ്രഭാവത്തോടെയാണ് ഇത്തരത്തിലുള്ള ആശങ്കകള്‍ വര്‍ധിച്ചിരിക്കുന്നത്. ഇ കോളി ഇതുവരെ പതിനെട്ട് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്. ആയിരത്തിലധികം ആളുകള്‍ ഈ കോളിയുടെ ദുഷ്ഫലത്തെത്തുടര്‍ന്ന് ചികില്‍സയിലാണ്.

അതിനിടെ ഇ കോളി ബാക്ടീരിയകള്‍ ആരെങ്കിലും മനപ്പൂര്‍വ്വം കുത്തിവെയ്ക്കുന്നതാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജര്‍മ്മനിയിലെ ഡോക്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ലോസ് ഡിറ്റര്‍ സാട്രോ എന്ന ഡോക്ടറാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ആളുകളെ കൊല്ലുന്നത് രസകരമായി കാണുന്ന വല്ലവരും ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്.

ഇതിന് മുമ്പ് ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു എന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ അല്‍ ഖയിദയോ മറ്റ് സംഘടനകളോ ആകാമെന്നും സുരക്ഷാഏജന്‍സികള്‍ സംശയിക്കുന്നു. എന്തായാലും സൂപ്പര്‍ മാര്‍ക്കറ്റുകളെല്ലാം സുരക്ഷ ശക്തമാക്കണമെന്ന് സി.പി.എന്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.