1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയിലെ വില യുദ്ധം പെട്രോള്‍ വില കുറയാന്‍ കാരണമായി. ഒമ്പതുമാസത്തിനുള്ളില്‍ ആദ്യമായാണ് വാഹനഉടമകള്‍ക്ക് ആശ്വാസകരമായ ഈ മാറ്റം ഉണ്ടാവുന്നത്.

തങ്ങളുടെ 296 പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 1പെന്‍സും, ഡീസലിന് 3പെന്‍സും കുറയ്ക്കുമെന്ന് മോറിസണ്‍സ് പ്രഖ്യാപിച്ചതാണ് വില കുറയാന്‍ കാരണം. ഇത് മോറിസണിന്റെ ശരാശരി പെട്രോള്‍ വില ലിറ്ററിന് 134.19നും ഡിസലിന്റേത് 138.31 ആക്കും.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പെട്രോള്‍ വില ഉയരാന്‍ തുടങ്ങിയശേഷം ആദ്യമായാണ് വില കുറയുന്നത്. മോറിസണിന്റെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അസ്ഡയും വിലക്കുറവ് പ്രഖ്യാപിച്ചു. 180 കേന്ദ്രങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 134.7ഉം ഡീസലിന് 135.7 ഉം നല്‍കിയാല്‍ മതിയെന്ന് അസ്ഡയുടെ പെട്രോള്‍ ഡയറക്ടര്‍ ആന്‍ഡി പീക്ക് പറഞ്ഞു. അതായത് പെട്രോള്‍ ലിറ്ററിന് 1പെന്‍സും, ഡീസല്‍ 4പെന്‍സും കുറയും.

ഇതിനു പിന്നാലെ ടെസ്‌കോയും വിലകുറച്ചു. പെട്രോളിന് ലിറ്ററിന് 1പെന്‍സും, ഡീസലിന് 3പെന്‍സുമാണ് കുറയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.