1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

പ്രവാസികളുടെ ആത്മീയ കുടുംബ കൂട്ടായ്മയായ യുണൈറ്റഡ് കിങ്ങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 23 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം 7.30 വരെയാണ് കണ്‍വെന്‍ഷന്‍. നോര്‍ത്ത് വെസ്റ്റില്‍ വെച്ചാണ് യു.കെ.എസ്.ടി.സി.എഫിന്റെ കണ്‍വെന്‍ഷന്‍.

കണ്‍വെന്‍ഷന്റെ ഭാഗമായി താമരശ്ശേരി രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് വെഞ്ചരിച്ചേല്‍പിച്ച തോമശ്ലീഹായുടെ തിരുസ്വരൂപം എല്ലാം എല്ലാ കൂട്ടായ്മകളിലും പര്യടനം നടത്തും. സ്പിരിച്ച്വല്‍ കോര്‍ഡിനേറ്റര്‍ ബ്ര.ടോമി പുതുക്കാട് നേതൃത്വം നല്‍കും. എല്ലാ യൂണിറ്റ് പ്രതിനിധികളുടെയും, യു.കെ.എസ്.ടി.സി.എഫ് അഭ്യുദയകാംഷികളുടെയും അടിയന്തിര യോഗം ചേര്‍ന്ന് സംഘാടക കമ്മിറ്റി രൂപവത്കരിക്കും. തിയ്യതിയും, സ്ഥലവും പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07737956977 / 01642827742 / 07950453929 / 07886333794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.