1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2011


സ്റ്റീവനേജ്: സീറോ മലബാര്‍ മാസ് സെന്‍ററിന്‍രെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ആത്മവിശുദ്ധീകരണ ധ്യാനം സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍(BEDWELL CRESENT, SG1 ING) മാര്‍ച്ച് 19ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ നടക്കും. ധ്യാനത്തെത്തുടര്‍ന്ന് സമൂഹബലിയും ഉണ്ടായിരിക്കും.
സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്കോ സന്യാസസഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സ് അംഗവും ഇപ്പോള്‍ ലണ്ടന്‍ ഡോണ്‍ ബോസ്കോ സ്കൂള്‍ ചാപ്ലൈനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. സിറില്‍ ഇടമനയും ഇടവക വികാരിയും വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ചാപ്ലൈനും ധ്യാനഗുരുവുമായ ഫാ. ജോണ്‍ പാറോക്കാരന്‍ സി.എം.ഐയും ചേര്‍ന്ന് ധ്യാനം നയിക്കും.

വലിയ നോന്പിന് ആത്മീയമായും കുടുംബപപമായും വിശുദ്ധീകരിക്കപ്പെട്ട് നവീകരണത്തിന്‍റെ പാതയിലെത്തുവാനും ഭൗതീകതയുടെ ആകര്‍ഷണങ്ങളില്‍ ജീവിതലക്ഷ്യം തെറ്റാതെ നന്മയുടെ പാതയില്‍ വ്യാപരിക്കുവാനും ഉതകുന്ന വചനശുശ്രൂഷകളാണ് ധ്യാനത്തില്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിക്കും.ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ വിശ്വാസികളെയും ഫാ. ജോണ്‍ പാറേക്കാരന്‍ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ റെനി(01438239563), അമ്മിണി(01438350275) എന്നിവരുമായി ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.