1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2011


ജിജി നട്ടാശ്ശേരി

സൗത്തന്റ് സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കാവാല്‍ പിതാവ് ക്രൈസ്തവ സഭകളിലെ പ്രഥമ ഭാരതീയനായ പ്രഥമ വിശുദ്ധന് ഭാരതസഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ നൂറ്റിയൊന്‍പതാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് തീയതികളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുന്നു.

നവംബര്‍ ഇരുപത്തിയഞ്ചാം വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് കൊടിയേറ്റും. ഏഴ് മണിക്ക് സന്ധ്യ നമസ്കാരവും ഇരുപത്തിയാറാം തീയതി ശനിയാഴ്ച രാവിലെ എട്ടരക്ക് പ്രഭാതനമസ്കാരവും ഒന്‍പതരയ്ക്ക് ലണ്ടന്‍ ബ്രോക്ലി പള്ളി വികാരി റ. ഫാദര്‍ തോമസ് പി ജോണ്‍‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഭക്തിപൂര്‍വ്വം നടത്തുന്ന പ്രദക്ഷിണത്തിന് തടികുരിശും, പൊന്‍വെള്ളി കുരിശും മുത്ത് കുടകളും കൊടികളും പകിട്ടേകും.

പെരുന്നാള്‍ ദിവസത്തില്‍ പരുമല തിരുമേനിയുടെ നാമത്തില്‍ ഇടവക നടത്തിവരുന്ന ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. 2009 മുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വരുന്ന ആള്‍സെന്റ് ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനുവേണ്ടി ഫെബ്രുവരിയില്‍ ചാരിറ്റി ഇവന്റ് നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം തിരുനാള്‍ സന്ദേശവും ആശീര്‍വാദവും സെന്റ് വിളമ്പും നടത്തപ്പെടും. സ്നേഹവിരുന്നിനോട് കൂടി പെരുന്നാള്‍ സമാപിക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സൗത്തന്റ് ആള്‍സെന്റ് ദേവാലയത്തിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതിനായി ഇടവക വികാരി ഫാ. മാത്യു എബ്രാഹാമും തിരുനാള്‍ കമ്മറ്റി അംഗങ്ങളും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സെക്രട്ടറി- ഷിബു തോമസ്
ട്രസ്റ്റി- കെ എസ് എബ്രഹാം

പള്ളിയുടെ വിലാസം

ആള്‍സെന്റ് പള്ളി
1 സുട്ടന്‍ റോഡ്
സൗത്തന്റ് ഓണ്‍ സീ
എസ്എസ് 25 പി എ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.