1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2011

എഴുവയസ്സുകാരിയെ മുത്തശ്ശി തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്നു. ഹരിയാനയിലെ സിര്‍സയിലാണ് തന്തൂരി കൊലപാതകം അരങ്ങേറിയിരിക്കുന്നത്. സുര്‍ജ ദേവിയെന്ന സ്ത്രീയാണ് സ്വന്തം പേരക്കുട്ടിയായ പൂജയെ തന്തൂരി അടുപ്പിലിട്ട് കൊന്നത്.

രോഗിയായ മുത്തശ്ശനുമായി കുട്ടി വഴക്കുണ്ടാക്കിയതില്‍ പ്രകോപിതയായാണ് താന്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ വായില്‍ ഉള്ളി തിരുകിക്കയറ്റിയശേഷം തന്തൂരിയടുപ്പിലിട്ട് ചുകയായിരുന്നു.

അതല്ല, മകന്റെ ഭാര്യയുടെ അച്ഛനോട് ഇവര്‍ക്ക് ശത്രുതയുണ്ടായിരുന്നുവെന്നും വീട്ടിലെത്തിയ ഇയാളുമായി ഈ സ്ത്രീ വഴക്കിടുകയും പ്രതികാരം ചെയ്യാനായി പേരക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ ഇരുപതിനാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഗുര്‍ദീപ് പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനടുത്തുനിന്ന് തന്നെ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

സുര്‍ജയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍കുറ്റം സമ്മതിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.