1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2011

ലണ്ടന്‍: 2011 നവംബര്‍ പതിനൊന്നിന് ഒരു കുട്ടി പിറന്നാല്‍ എങ്ങിനെയിരിക്കും. ഇങ്ങനെ എല്ലാവരും എക്കാലവും ഓര്‍ക്കുന്ന ജന്‍മദിനമായിരിക്കും അത്. നിങ്ങള്‍ക്കും ഇതുപോലെ ഏവരാലും ഓര്‍മ്മിക്കുന്ന ജന്‍മദിനമുള്ള കുട്ടിയെ ലഭിക്കും.

ഈയാഴ്ച്ച അതായത് ഫെബ്രുവരി 18ന് ഗര്‍ഭധാരണം നടന്നാല്‍ 11.11.11 ന് കുട്ടിയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രജനന വിദഗ്ധ സിറ്റ വെസ്റ്റ് ആണ് ഈ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ദിവസംതന്നെ കുട്ടിപിറക്കുമെന്ന് ഉറപ്പിച്ചു പറയാനാകാത്ത അവസ്ഥയുമുണ്ടെന്നും സൂചനയുണ്ട്. അതായത് 11.11.11 അല്ലെങ്കില്‍ ഇതേ ആഴ്ച്ചയിലെ ഏതെങ്കിലും ഒരുദിവസം കുട്ടിപിറക്കാനും സാധ്യതയുണ്ട്.

എന്നാല്‍ സ്ത്രീകളുടെ ശാരിരികഘടനയിലും ആര്‍ത്തവചക്രത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ ഗര്‍ഭകാലത്തെ കാര്യമായി സ്വാധീനിക്കുമെന്ന് സിറ്റ വെസ്റ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ ആഴ്ച്ച സുഖപ്രസവത്തിനുവേണ്ട മറ്റുചില നിര്‍ദേശങ്ങളും സിറ്റ നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.