1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2011

ലണ്ടന്‍: സിക്ക് ലീവില്‍ പ്രവേശിച്ച എന്‍.എച്ച്.എസ് നഴ്‌­സ് ലൈഗികബന്ധത്തിനായി മണിക്കൂറിന് 130പൗണ്ട് എന്ന പരസ്യം നല്‍കിയതിനെക്കുറിച്ച് ഡിസിപ്ലിനറി ട്രിബ്യൂണല്‍ ഇന്നലെ വാദം കേട്ടു. എമ്മ മാന്‍ഡേര്‍ഴ്‌­സണാണ് ലൂസി എന്ന പേരില്‍ തന്റെ ചൂടന്‍ ചി­ത്ര­വ­ും ചേര്‍ത്ത് വെബ്‌­സൈറ്റില്‍ പരസ്യം നല്‍കിയത്. പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും, ദമ്പതികള്‍ക്കും ഒരുക്കലും മറക്കാത്ത ഗേള്‍ഫ്രണ്ട് എക്‌­സ്പീരിയന്‍സ് നല്‍കുമെന്നാണ് ഇവര്‍ വാഗ്ദാനം നല്‍കുന്നത്. അതേസമയം ഭാവിയില്‍ ഇതൊരു വരുമാനമാര്‍ഗമാക്കുന്നതിനെകുറിച്ച് അന്വേഷിക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.

35കാരിയായ മാന്റേഴ്‌­സണ്‍ 10വര്‍ഷമായി വിറ്റ്ചര്‍ച്ച് സൈക്യാര്‍ട്ടിക് ഹോസ്പിറ്റലില്‍ നഴ്‌­സായി ജോലിചെയ്യുകയാണ്. സ്റ്റാഫ് നേഴ്‌­സ് സ്ഥാനത്തില്‍ നിന്നുള്ള ഇവരുടെ പ്രമോഷനെ ഇത് ബാധിക്കുമെന്നാണ് സൂചന.

പരസ്യത്തിലുള്ള ചിത്രം തന്റെതാണെന്നും നഴ്‌­സിങ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതൊരുതോഴിലാക്കുന്നതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് അന്വേഷിക്കുകയായിരുന്നു താ­നെ­ന്നുമാണ് മാന്റേഴ്‌­സണ്‍ പരസ്യത്തെക്കുറിച്ച് പറഞ്ഞതെന്ന് നഴ്‌­സിങ് ആന്റ് മിഡൈ് വൈഫറി കൗണ്‍സിലിന്റെ വക്താവ് സലിം ഹഫ്ജീ പറയുന്നു. എന്നാല്‍ പണം നല്‍കിയാല്‍ ലൈഗിക സേവനം നല്‍കാമെന്ന വാഗ്ദാനം നല്‍കുകയാണെന്നാണ് പരസ്യം പരിശോധിച്ചാല്‍ മനസിലാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മേലധികാരികള്‍ ഇതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടയുടന്‍ മാന്‍ഡേഴ്‌­സണ്‍ ജോലിരാജിവയ്ക്കുകയായിരുന്നു. കൂടാതെ ഇന്നലെ വാദം നടക്കുമ്പോള്‍ ഇവര്‍ ട്രിബ്യൂണലില്‍ ഉണ്ടായിരുന്നില്ല. ഇവരെ പ്രതിനിധീകരിച്ച് ആരും അവിടെയെത്തിയിട്ടുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.