1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2012

പതിനെട്ട് മാസം വരെ സൂക്ഷിക്കാവുന്ന ആഹാരസാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. സാധാരണ അന്തരീഷ ഊഷ്മാവില്‍ പതിനെട്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന റെഡി ടു ഈറ്റ് ഭക്ഷണങ്ങളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ആഹാരസാധനങ്ങള്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിനുളള ചെലവ് കുറക്കുന്നതിനൊപ്പം ആഹാരം പാഴാക്കുന്നത് കുറയ്ക്കാനാകുമെന്നതും ഈ ഭക്ഷണത്തിന്റെ പ്രത്യേകതയാണ്.

കേടാകുമെന്ന ഭയം കൂടാതെ കൂടുതല്‍ വാങ്ങി സൂക്ഷിക്കുന്നതിനാകുമെന്നതും ഇതിന്റെ ഗുണമാണ്. ചില്ലി കോണ്‍ ക്രേന്‍, ചിക്കന്‍ കറി, ചിക്കന്‍ സുപ്രീം, ബീഫ് ഇന്‍ റെഡ് വൈന്‍ വിത്ത് പൊട്ടറ്റോ എന്നിവയാണ് പ്രിന്‍സ് വിപണിയിലെത്തിച്ചിരിക്കുന്നത്. ടെസ്‌കോയുടെ സ്‌റ്റോറുകള്‍ വഴിയാണ് വില്‍പ്പന. 320ഗ്രാമിന്റെ പായ്്ക്കറ്റിന് 1.79 പൗണ്ടാണ് വില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.