1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

ബാംഗ്ലൂരില്‍ നിന്ന് അസമിലേക്ക്‌ പോയ ട്രെയിനിലെ തിക്കിലും തിരിക്കിനുമിടെ പതിനൊന്ന് പേരെ തള്ളിയിട്ടു. പുറത്തേക്ക് വീണ രണ്ടു പേര്‍ മരിച്ചു. പശ്ചിമബംഗാളിലെ ന്യൂ ജാല്‍പായ്ഗുരി സ്റ്റേഷനില്‍ നിന്ന് ട്രെയില്‍ പുറപ്പെട്ട ഉടനെയായിരുന്നു സംഭവം.

റംസാന്‍ പെരുന്നാളിന്‌ ശേഷം അക്രമമുണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന്‌ ആസാമിലേക്ക്‌ പലായനം ചെയ്തവരായിരുന്നു ട്രെയിനില്‍ അധികവും. അതിനാല്‍ ട്രെയിനില്‍തിരക്ക് അധികമായിരുന്നു.

11 പേരെയാണ്‌ പുറത്തേക്ക്‌ തള്ളിയിട്ടത്‌. ഇതില്‍ രണ്ടു പേരാണ്‌ മരിച്ചത്‌. ബാക്കി ഒന്‍പതു പേരെ പരുക്കുകളോടെ നോര്‍ത്ത്‌ ബംഗാള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.