ഓരോ വര്‍ഷം പിറക്കുമ്പോഴും അക്കങ്ങളുടെ അപൂര്‍വ്വ സംഗമങ്ങള്‍ സ്വന്തം ജീവിതത്തിലെ അടയാള ദിവസങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ലോകമൊട്ടുക്കുമുള്ള മനുഷ്യര്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്.
ഇങ്ങനെ സംഖ്യകളുടെ അപൂര്‍വ്വ സംഗമദിവസങ്ങളില്‍ വിവാഹവും, പ്രസവവുമെല്ലാം നടത്തുന്നത് എത്രയെത്രപേരാണ്. ഇതാ ഈ പുതുവര്‍ഷവും ഇത്തരം സംഖ്യാപ്രേമികള്‍ക്ക് സംഭവബഹുലമാക്കാന്‍ ഏറെ സാധ്യതകളാണ് നല്‍കുന്നത്.
പുതുവത്സരപ്പിറവി ദിനം തന്നെ സംഖ്യകളുടെ അപൂര്‍വ്വസംഗമാമാണ്, ഒന്നുകളുടെ ഒരു മാജിക്ക് 01-01-11. ഇതിന് പിന്നാലെ ജനുവരി പത്തും പതിനൊന്നും തീയതികളും സംഖ്യാസംഗമങ്ങള്‍ സംഭവബഹുലമാക്കുന്നു.
പത്താം മാസമായ ഒക്ടോബറില്‍ 1ഉം 10 ഉം 11ഉം തീയതികള്‍ വീണ്ടും ഒന്നു ചേര്‍ന്നു ശ്രേണിയില്‍ അടുത്ത മായാജാലം തീര്‍ക്കും. കൂടാതെ ഒക്ടോബര്‍ ഒന്‍പതിനു വരുന്ന 09-10-11 എന്നതും ഈ വര്‍ഷത്തെ കൗതുക ദിവസമാണ്.
നവംബര്‍ പതിനൊന്നിനാണ് ഏറ്റവും മനോഹരമായ സംഖ്യാ സംഗമം 11-11-11. ഈ ദിവസത്തില്‍ പതിനൊന്ന് മണി പതിനൊന്ന് മിനിറ്റുംകൂടി ചേരുമ്പോള്‍ കൂടുതലെന്തുപറയാന്‍ സംഖ്യാ സംഗമം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാകും.




![dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ](https://www.nrimalayalee.com/wp-content/uploads/2014/12/rbi-logo-380x280.jpg)

![]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!! ]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!!](https://www.nrimalayalee.com/wp-content/uploads/2014/11/news111-380x280.jpg)
![acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ](https://www.nrimalayalee.com/wp-content/uploads/2014/10/news110-380x280.jpg)

![a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð](https://www.nrimalayalee.com/wp-content/uploads/2014/09/news41.jpg)
![C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp](https://www.nrimalayalee.com/wp-content/uploads/2014/09/news40.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല