1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

ബാംഗ്ലൂര്‍: സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ശുഭ വാദിരാജ്(25) ആണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ജീവിതം മടുത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ശുഭ ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

മത്തിക്കരെയില്‍ ശുഭ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥനായ ജയരാജ് ആണ് മൃതദേഹം ആദ്യമായി കണ്ടത്. ഉടന്‍ തന്നെ ജയരാജ് ഇക്കാര്യം അയല്‍ക്കാരേയും പൊലീസിനേയും അറിയിച്ചു.

ശുഭ ആത്മഹത്യ ചെയ്തിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. വ്യാഴാഴ്ചയാണ് അവസാനമായി യുവതിയെ കണ്ടതെന്ന് ജയരാജ് മൊഴി നല്‍കി. കര്‍ണാടകയിലെ സിര്‍സി ജില്ലക്കാരിയായ ശുഭ മൂന്നര വര്‍ഷമായി ഈ അപ്പാര്‍ട്ട്്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു.

ഞായറാഴ്ച ശുഭയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന്് വാടകക്കാരില്‍ ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജയരാജ് നടത്തിയ അന്വേഷണത്തിലാണ് ശുഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന ശുഭയുടെ മാതാപിതാക്കള്‍ എത്തിച്ചേര്‍ന്ന ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.