1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2011

ലണ്ടന്‍: തന്റെ മകള്‍ പതിനാലാം വയസില്‍ ഗര്‍ഭിണിയായെന്നതാണ് തന്നെ ഏറ്റവും വിഷമിപ്പിച്ച സംഭവമെന്ന് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി. 29ാം വയസില്‍ മുത്തശ്ശിയാകുന്ന കെല്ലി ജോണ്‍ ഇവര്‍ തന്റെ ഏറ്റവും മോശമായ ദുഃസ്വപ്‌നം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. തനിക്ക് പറ്റിയ തെറ്റ് മകള്‍ ടിയ ആവര്‍ത്തിക്കരുതെന്ന് എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നതായി ഇവര്‍ പറയുന്നു.

മകള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകേട്ട് ഞെട്ടിയെങ്കിലും കുട്ടിയുടെ സുരക്ഷിതത്വത്തിനുവേണ്ടി എന്തും ചെയ്യുമെന്ന് കെല്ലി വാക്കു നല്‍കുന്നു. അതുപോലെ ടിയയും 15 വയസുകാരനായ ജോര്‍ദാന്‍ വില്ല്യംസും തങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ടിയയുടെ അച്ഛനും ഇതേ പ്രായത്തിലുള്ളപ്പോഴാണ് ടിയയ്ക്ക് ജന്മം നല്‍കിയത്. ഈ ദമ്പതികള്‍ 15ാം വയസില്‍ പിരിയുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് മകള്‍ക്ക് സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിക്കുകയാണ് ടിയയുടെ അച്ഛന്‍.

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയി എന്നാണ് കെല്ലി പറയുന്നത്. കഫേയില്‍ വെയ്ട്രസായി ജോലി നോക്കുകയാണ് കെല്ലി.എന്നാല്‍ ടിയയുടെ സുരക്ഷയ്ക്കുവേണ്ടി എല്ലാ കാര്യവും ചെയ്യുമെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു. ടിയയുടെ പ്രസവം ആഗസ്തിലുണ്ടാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.