1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011


സക്കറിയ പുത്തന്‍കുളം

ബെര്‍മിംഗ്ഹാം: ആത്മീയ വരള്‍ച്ച അനുഭവപ്പെടുന്നവര്‍ക്ക് അഭിഷേകാഗ്നിയാല്‍ വിശ്വാസത്തിന്റെ നവചൈതന്യം പ്രദാനം ചെയ്യുന്ന രണ്ടാം ശനിയാഴ്ചകളില്‍ ബെര്‍മിംഗ് ഹാമില്‍ നടത്തപ്പെടുന്ന ഏകദിന കണ്‍വെന്ഷനില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ധ്യാന സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടു വയസ്സിനു മുകളിലുള്ള അവിവാഹിതരായവര്‍ക്ക് ദൈവിക ചിന്തകളുടെയും പ്രസാദവര ജീവിതത്തെ പറ്റിയും നടത്തപ്പെടുന്ന ധ്യാനത്തിന് കഴിഞ്ഞ തവണ നിരവധി യുവജനങ്ങളാണ് സംബന്ധിച്ചത്.

മുതിര്‍ന്നവര്‍ക്കെന്നപോലെ ബാലികാബാലന്മാര്‍, കൌമാര പ്രായക്കാര്‍, യുവജനങ്ങള്‍ എന്നിങ്ങനെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ എല്ലാ മാസവും നടത്തപ്പെടുന്ന ഏക ധ്യാനമാണ് ബെര്‍മിംഗ് ഹാമിലെ ബെതെല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തപ്പെടുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിയെണ്ണൂറിലധികം വിശ്വാസികളാണ് എല്ലാ രണ്ടാം ശനിയാഴ്ചകളിലും തടിച്ചു കൂടുന്നത്.

ഫാ: സോജി ദാലിക്കന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക വഴി മദ്യപാനത്തിന്റെയും മറ്റു തരത്തിലുള്ള പാപങ്ങളുടെയും അടിമത്വത്തില്‍ നിന്നും മോചിതരായ നിരവധി കുടുംബങ്ങളുടെ സാക്ഷ്യങ്ങളും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന വഴി സംഭവിച്ച രോഗശാന്തികളും, ജീവിത സൌഖ്യങ്ങളുടെയും സാക്ഷ്യം പറയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ഈ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാന സമയം.
സ്ഥലം:
BETHEL CONVENTION CENTRE
KELVIN WAY
B70 7JW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.