1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2011

സതേണ്‍ ക്രോസ് നടത്തുന്ന കെയര്‍ഹോമുകളെ രക്ഷിക്കാന്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. കടുത്ത സാമ്പത്തികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് 31000 ഓളം വയോജനങ്ങള്‍ താമസിക്കുന്ന കെയര്‍ഹോം ഗ്രൂപ്പിന്‍റെ ഹോമുകള്‍ പൂട്ടുമെന്ന അവസ്ഥയാണുള്ളത് .

ഏതാണ്ട് 750 ഓളം യു.കെ ഹോമുകള്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം കടുത്തസാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. എന്തായാലും കെയര്‍ഹോമുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങേണ്ടി വരില്ലെന്ന് കാമറൂണിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. നിലവിലെ കെയര്‍ഹോമുകളില്‍ തന്നെ സൗകര്യമൊരുക്കുമെന്നും അല്ലെങ്കില്‍ ബദല്‍മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുമെന്നും വക്താവ് അറിയിച്ചു.

വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനമായിട്ടുണ്ട്. കെയര്‍ഹോമുകളിലെ അന്തേവാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും വക്താവ് അറിയിച്ചു. യു.എസ് പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്‌റ്റോണ്‍ 2004ലാണ് സതേണ്‍ ക്രോസ് വാങ്ങിയത്.

ബ്ലാക്ക്‌സ്‌റ്റോണ്‍ മേധാവി ലോകത്തെ അറിയപ്പെടുന്ന പണക്കാരനാണ്. 2006ല്‍ സതേണ്‍ ക്രോസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കമ്പനിയുടെ മാര്‍ക്കറ്റ് മൂല്യം ഇരട്ടിയാവുകയും ചെയ്തു. എന്നാല്‍ സാമ്പത്തികമാന്ദ്യം ഉടലെടുത്തതും സര്‍ക്കാര്‍ സഹായം ഗണ്യമായി കുറഞ്ഞതും സതേണ്‍ ക്രോസ് ഗ്രൂപ്പിനെ നഷ്ട്ടത്തിലാക്കുകയായിരുന്നു.ഇക്കഴിഞ്ഞ വര്‍ഷത്തെ സതേണ്‍ ക്രോസ് ഗ്രൂപ്പിന്‍റെ നഷ്ട്ടം 350 മില്ല്യന്‍ പൌണ്ടാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.