1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2012

ലണ്ടന്‍ : ഒളിമ്പിക്‌സ് കാരണം നാല് മില്യണിലധികം ബ്രിട്ടീഷുകാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ദ്ധനവ്. ഇഷ്ടമുളള സമയത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ്അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒളിമ്പിക് ഗെയിംസ് നടക്കുന്ന ഇടവേളകളില്‍ ജോലി ചെയ്യുന്നവരുടെ എ്ണ്ണം പത്തില്‍ എട്ടാണ്.

വരുന്ന രണ്ടാഴ്ച കാലത്തിനിടക്ക് 1.5 മില്യണ്‍ ആളുകള്‍ കൂടി വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നാണ് കരുതുന്നത്. ഒളിമ്പിക്‌സ് കാരണം തിരക്ക് അധികമാകുമെന്ന് കരുതി ഗവണ്‍മെന്റ് തന്നെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. വരുന്ന രണ്ടാഴ്ചക്കുളളില്‍ ഇത്തരത്തില്‍ 2.5 മില്യണ്‍ മണിക്കൂര്‍ ഗതാഗത സമയം ലാഭിക്കാനാകുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ സേവനദാതാ്ക്കളായ O2 വിലെ േ്രഗ ബൂക്കറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ ആഴ്ച ശരിക്കും മൊബൈല്‍് ജോലിക്കാരുടേതായിരുന്നുവൈന്നാണ് ഇതിനെ സംബന്ധിച്ച് ബൂ്ക്കറുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.