1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2011

400 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഓസ്‌പ്രേയുടെ മുട്ടവിരിയാന്‍ തയ്യാറെടുക്കുന്നു. വേല്‍സിലെ കൂടുകൂട്ടിയ സ്ഥലത്താണ് മുട്ട വിരിയാനായി തയ്യാറെടുക്കുന്നത്.

നേരത്തേ രണ്ട് വര്‍ഷം മുമ്പ് ഇത്തരമൊരു പക്ഷിയെ മൊണ്ടോഗോമറിഷെയറിലെ ഡിഫി താഴ്‌വരയില്‍ നിന്നും കാണാതായിരുന്നു. എന്നാല്‍ ഈവര്‍ഷം ഒരു പെണ്‍പക്ഷിയെ ആകര്‍ഷിച്ച് കൂട്ടിലെത്തിക്കുകയായിരുന്നു. ഈ വാര്‍ത്ത വന്യജീവി വിദഗ്ധരെ ഏറെ സന്തോഷത്തിലാക്കിയിട്ടുണ്ട്. 1604 ലായിരുന്നു ഇത്തരത്തിലുള്ള മുട്ട ആദ്യം വിരിഞ്ഞത്.

ഏറെ പ്രതീക്ഷയോടെയാണ് മുട്ട വിരിയുന്നതിനായി കാത്തിരിക്കുന്നതെന്ന് ഡിഫി ഓസ്‌പ്രേ പദ്ധതിയുടെ മാനേജര്‍ എമ്രി ഇവന്‍സ് പറഞ്ഞു.

അതിനിടെ മുട്ട വിരിയുന്നതിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോണ്ടി, നോറ എന്നീ പക്ഷിദമ്പതികള്‍ക്ക് സമാധാനത്തോടെ മുട്ട വിരിയിക്കാനായി 24 മണിക്കൂര്‍ സുരക്ഷയാണ് ഉറപ്പുവരുത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.