1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011

തുടര്‍ച്ചയായ തൊണ്ണൂറാം തവണയും ഡ്രൈവിംഗ് ലൈസന്‍സിനായുള്ള എഴുത്തുപരീക്ഷയില്‍ തോറ്റ സ്ത്രീക്ക് ആകെ നഷ്ടമായത് 2790 പൗണ്ട്.!!! അറിയാനുള്ള അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അപേക്ഷയെത്തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ആശ്ചര്യമുളവാക്കുന്ന മറുപടി ലഭിച്ചത്.

ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയാണ് ഇക്കാര്യം അപേക്ഷയ്ക്കുള്ള മറുപടിയായി വ്യക്തമാക്കിയത്. സൗത്ത് ലണ്ടനിലെ സൗത്ത് വാര്‍ക്കില്‍ നിന്നുള്ള സ്ത്രീയാണ് കക്ഷി. കഴിഞ്ഞ നവംബറിലായിരുന്നു ഇവര്‍ തന്റെ തൊണ്ണുറാം പരീക്ഷയ്ക്കിരുന്നത്. എന്നാല്‍ അതിലും പരാജയപ്പെടുകയായിരുന്നു.

െ്രെഡവിംഗ് പരിശോധന പാസാകേണ്ട ഒരാള്‍ക്ക് 43ലധികം ശരിയുത്തരം ലഭിക്കേണ്ടതുണ്ട്്. 57 മിനുറ്റുള്ള പരീക്ഷയാണ് ഉണ്ടാവുക. ഈ പരീക്ഷ പാസായാല്‍ മാത്രമേ പ്രാക്ടിക്കല്‍ ടെസ്റ്റിന് അവസരം ലഭിക്കൂ. അതിനിടെ ഏറ്റവുമധികം തവണ പ്രാക്ടിക്കല്‍ പരീക്ഷ നേരിട്ടത് വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ നിന്നുള്ള 39കാരനാണെന്നും രേഖകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഇയാള്‍ക്ക് എഴുത്തുപരീക്ഷ ഒരു പ്രശ്‌നമേ അല്ലായിരുന്നുവെന്നും രേഖകള്‍ പറയുന്നു. ഈ രണ്ടു െ്രെഡവര്‍മാരാണ് ബ്രിട്ടനിലെ ഏറ്റവും മോശം റെക്കോര്‍ഡുള്ളവരെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്തി പരാജയപ്പെട്ട റെക്കോര്‍ഡ് മിഡില്‍സെക്‌സിലെ ഗിറ്റ്കൗര്‍ രണ്‍ധാവയ്ക്കാണ്. തന്റെ 48ാം ശ്രമത്തിലാണ് ഗിറ്റ്കൗര്‍ ടെസ്റ്റ് പാസായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.