ബോളിവുഡിലെ ഖാന് ത്രയം ലൗജിഹാദിന്റെ വക്താക്കളാണെന്ന് ബിജിപിയുടെ തീപ്പൊരി വനിതാ നേതാവ് സാധ്വി പ്രാചി പറഞ്ഞു. അമീര്‍ ഖാന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവര്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ ലൗ ജിഹാദ് പ്രചാരണം നടത്തുകയാണെന്ന് പ്രാചി ആരോപിച്ചു.
ഖാന്മാരുടെ ലൗ ജിഹാദ് ഗൂഡാലോചന തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍ ആ സിനിമകള്‍ ബഹിഷ്കരിക്കണമെന്നും പ്രാചി ആഹ്വാനം ചെയ്തു. ഞായറാഴ്ച ഡെറാഡൂണില്‍ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രാചിയുടെ വിവാദ പരാമര്‍ശം.
ബോളിവുഡ് സിനിമകളിലൂടെ ഖാന്മാര് ഹിന്ദു കുട്ടികള്‍ക്ക് തെറ്റായ സന്ദേശാമാണ് നല്‍കുന്നത്. പ്രണയ കഥകള്‍ എന്ന പേരില്‍ അവര്‍ ലൗ ജിഹാദാണ് പ്രചരിപ്പിക്കുന്നത്. ഹിന്ദു സമൂഹത്തിന് ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും പ്രാചി പറഞ്ഞു.
ലൗ ജിഹാദ് എന്നത് രണ്ട് വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുക്കതല്ല. മറിച്ച് ഒരാളുടെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ബലമായി തട്ടിയെടുക്കലാണെന്നും പ്രാചി ആരോപിച്ചു.
ഹിന്ദുക്കള്‍ കൂടുതല്‍ മക്കളെ ഉണ്ടാക്കണമെന്നും പ്രാചി പറഞ്ഞു. ഹിന്ദുക്കളുടെ അംഗസംഖ്യ കുറഞ്ഞു വരികയാണെന്നും മറ്റു സമുദായങ്ങള്‍ ഹിന്ദുക്കളെ പുറകിലാക്കുമെന്നും പ്രാചി മുന്നറിയിപ്പ് നല്കി.
മതപരിവര്‍ത്തനം ആയിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യമെന്ന് ആര്.എസ്. എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് പ്രാചിയുടെ വിവാദ പ്രസ്താവന.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല