1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

മഹാരാഷ്ട്രയില്‍ പശു, കാള, കാളക്കുട്ടി തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിച്ചു. മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.നിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് അംഗീകാരം നല്‍കി.

1996 ല്‍ ബിജെപി ശിവസേന സര്‍ക്കാരാണ് ആദ്യമായി ബീഫ് നിരോധന ബില്ല് മുന്നോട്ട് വച്ചത്. 1976 ല്‍ തന്നെ സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നിലവിലുണ്ട്. അതോടൊപ്പം കാളകളേയും കാളക്കുട്ടികളേയും വധിക്കരുതെന്നാണ് നിയമം അനുസാസിക്കുന്നത്.

എന്നാല്‍ അധികൃതരുടെ അനുമതിയോടെ പെണ്‍ എരുമകളേയും എരുമക്കുഞ്ഞുങ്ങളേയും കൊല്ലാനുള്ള അനുമതിയും നിയമം നല്‍കുന്നു. ബീഫ് സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.ജാമ്യം ലഭിക്കാത്ത വകുപ്പാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തുക.

എന്നാല്‍ നിയമം നിലവില്‍ വരുന്നതോടെ ബീഫ് വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ആരോപിച്ചു ബീഫ് വില്‍പ്പനക്കാര്‍ രംഗത്തെത്തി. കൂടാതെ മാംസ വിഭവങ്ങള്‍ക്ക് വില വര്‍ധിക്കുമെന്നും അവര്‍ ആരോപിച്ചു. അതേസമയം ബില്‍ അംഗീകരിച്ചതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററില്‍ ആഹ്ലാദം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.