1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2015

ഗാന്ധിജി ബ്രിട്ടീഷ് ചാരനായിരുന്നുവെന്ന് ജസ്റ്റിസ് മാര്‍ക്ക്‌ണ്ഡേയ കട്ജുവിന്റെ ആരോപണം. തന്റെ ബ്ലോഗിലാണ് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കട്ജു രാഷ്ട്ര പിതാവിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഗാന്ധിജി ഇന്ത്യക്ക് ദ്രോഹം മാത്രം ചെയ്ത ഒരു ബ്രിട്ടീഷ് ഏജന്റാണെന്ന് ബ്ലോഗില്‍ കട്ജു തുറന്നടിക്കുന്നു. രാഷ്ട്രീയത്തിലേക്ക് ദശകങ്ങളോളം മതത്തെ കുത്തിവച്ച് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തെയാണ് ഗാന്ധിജി സഹായിച്ചതെന്ന് കട്ജു ആരോപിക്കുന്നു.

ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന് തന്റെ മരണം വരെയുള്ള കാലത്ത് യംഗ് ഇന്ത്യയിലും ഹരിജനും എഴുതിയ ലേഖനങ്ങളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ഊന്നല്‍ മുഴുവന്‍ ഹിന്ദു മതത്തിന്റെ ആശയങ്ങളിലാണെന്ന് കാണാന്‍ കഴിയും.

രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി വ്യവസ്ഥ, എന്നിവയെ കുറിച്ചാണ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ അധികവും എന്ന് ബ്ലോഗ് പറയുന്നു. താന്‍ ഒരു സനാതന ഹിന്ദുവാണെന്നും ജാതി വ്യവസ്ഥയിലും പശുക്കളെ സംരക്ഷിക്കുന്നതിലും വിശ്വസിക്കുന്നുവെന്നും ഗാന്ധിജി യംഗ് ഇന്ത്യയില്‍ എഴുതിയത് ബ്ലോഗ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

സത്യഗ്രഹം എന്ന സമരമാര്‍ഗം ആവിഷ്‌കരിച്ചതിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അതിന്റെ വിപ്ലവ പാതയില്‍ നിന്ന് നിരുപദ്രവകരമായ അഹിംസാ മാര്‍ഗത്തിലേക്ക് തിരിച്ചു വിട്ടുവെന്ന് കട്ജു തുറന്നടിക്കുന്നു. ഇത് ഫലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് സഹായകരമായി മാറുകയാണ് ചെയ്തത്.

വ്യവസായ വിപ്ലവത്തിനു പകരമായി കൈ കൊണ്ട് നൂല്‍നൂല്‍ക്കല്‍ പോലുള്ള അസംബന്ധങ്ങളാണ് ഗാന്ധിജി പ്രചരിപ്പിച്ചതെന്നും കട്ജു ബ്ലോഗില്‍ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.