1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

യുഎഇയിലെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ നേഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യത. ജനസംഖ്യാ വര്‍ദ്ധനവിലൂടെയും വരുമാന വര്‍ദ്ധനവിലൂടെയും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി വൈദ്യ സേവന ദാതാക്കള്‍ കൂടുതല്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോബ് ലിസ്റ്റിംഗ് വെബ്‌സൈറ്റ് നടത്തിയ സര്‍വെയില്‍ യുഎഇയിലെ 63 ശതമാനം ഹെല്‍ത്ത് കെയര്‍ കമ്പനികളും അധികം മെഡിക്കല്‍ സ്റ്റാഫിനെ ജോലിക്കെടുക്കുന്നതില്‍ താല്‍പര്യമുള്ളവരാണ്. അതായത് യുഎഇയിലെ പത്തില്‍ ആറ് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലും നേഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യതകളുണ്ട്. ആരോഗ്യ സേവന മേഖലയിലെ വളര്‍ച്ചയെ കുറിക്കുന്ന ദിശാ സൂചികകളില്‍ ഒന്നാണിത്.

യുഎഇയിലെ പ്രധാന ആശുപത്രികളായ ബുര്‍ജീല്‍ ഹോസ്പിറ്റല്‍, അല്‍ബിലാല്‍ മെഡിക്കല്‍ സെന്റര്‍, അല്‍ സഹ്‌റ ഹോസ്പിറ്റല്‍ (ഷാര്‍ജ), മെഡ് ക്ലിനിക്ക് മിഡില്‍ ഈസ്റ്റ് എന്നിവര്‍ അവരുടെ നിലവിലെ പേ റോള്‍ വര്‍ദ്ധിപ്പിക്കാനോ പുതിയ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനോ തയാറാണ്. ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളില്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കുള്ള പരസ്യങ്ങളും നല്‍കിയിട്ടുണ്ട്.

അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞയിടക്ക് 15 ശതമാനം അധിക നേഴ്‌സുമാരെ റിക്രൂട്ട് ചെയ്തു. വരും നാളുകളില്‍ 15 ശതമാം അധികം ആളുകളെ കൂടി റിക്രൂട്ട് ചെയ്യാന്‍ തയാറെടുക്കുകയാണ്. ആരോഗ്യ സേവന രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ ആശുപത്രി.

ഗുണമേന്മയുള്ള ആതുര ശുശ്രൂഷയാണ് ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നേഴ്‌സിംഗ് മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരികയാണ്. ലോകത്തിലെ തന്നെ കണക്കെടുത്താല്‍ ജനസംഖ്യാ വര്‍ദ്ധനവില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ദുബായ്. അതുകൊണ്ട് തന്നെ ഇവിടെ ആരോഗ്യ മേഖലയ്ക്കും വളര്‍ച്ച അനിവാര്യമാണ്. വരും നാളുകളില്‍ ഡിമാന്‍ഡ് കൂടുന്നത് അനുസരിച്ച് നേഴ്‌സിംഗ് മേഖലയില്‍ യുഎഇ പുതിയ സാധ്യതകള്‍ തുറന്നു നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.