സ്വന്തം ലേഖകന്‍: അഞ്ച് രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാമെന്ന കശ്മീരിലെ ഒരു നിയമം പൊടുന്നനെ വിവാദമാകുകയാണ്. ഏറെ നാളായി മറവിയിലാണ്ടു കിടന്ന ഈ നിയമം പ്രാബല്യത്തില്‍ വന്നത് 1921 ലാണ്.
നിയമം അനുസരിച്ച് ഒരു ലൈംഗിക തൊഴിലാളിക്ക് സംസ്ഥാനത്ത് തൊഴില്‍ ചെയ്യണമെങ്കില്‍ ലളിതമായ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഒപ്പം രജിസ്‌ട്രേഷന്‍ ഫീസായി അഞ്ചു രൂപയും അടക്കണം.
1921 ല്‍ മഹാരാജാ ഹരി സിംഗിന്റെ കാലത്താണ് നിയമം ആവിഷ്‌ക്കരിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം എടുത്തു കളയാന്‍ മറന്നുപോയ ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ലൈംഗിക തൊഴില്‍ നിയമവിധേയമായി തുടരുന്ന ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കശ്മീര്‍.
പത്രപ്രവര്‍ത്തകനായ അജിത് ചാക് എഴുതിയ കശ്മീര്‍ സ്റ്റോം എന്ന നോവലാണ് ഈ നിയമത്തെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. 1920 കളില്‍ കശ്മീരില്‍ ലൈംഗിക തൊഴില്‍ മാഫിയയും ആക്രമണങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് പാസാക്കിയ ഈ നിയമത്തെ ചുറ്റിപ്പറ്റിയാണ് നോവല്‍ പുരോഗമിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല