1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ അധികാര വടംവലി ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൃത്യസമയത്ത് സന്ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന് ഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പുറകെയാണ് ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ഉന്നം വെച്ച് കെജ്!രിവാള്‍ കത്തയച്ചിരിക്കുന്നത്. 2017 ല്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചരടുവലികളാണ് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്!രിവാളും നടത്തുന്നതെന്നാണ് സൂചന.

നിലവില്‍ മിക്കയിടത്തും ബിജെപിക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലിലെ മുന്‍തൂക്കം. ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന മുദ്രാവാക്യവുമായി തെരെഞ്ഞെടുപ്പിനെ നേരിടാനും അത് വഴി കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിസന്ധിയിലാക്കാനുമാണ് ആ ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ഡല്‍ഹിയിലെ പൊലീസ്, ക്രമസമാധാനം, ഭൂമി എന്നീ വകുപ്പുകള്‍ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.

അതുകൊണ്ട് തന്നെ പദ്ധതികളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടതും കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം തീരുമാനങ്ങള്‍ വെച്ച് താമസിപ്പിക്കുകയാണെന്നാണ് കെജ്!രിവാളിന്റെ ആരോപണം.

1984 സിഖ് കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് പാതിവഴി ഇഴയുകയാണ്. ഇതിനായി 122 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ല.

ഡല്‍ഹിയുടെ ചീഫ് സെക്രട്ടറിയായി രമേശ് നേഖിയെ നിയമിക്കണമെന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ സീനിയോറിറ്റിയുടെ പേരില്‍ തള്ളിയത് മുതലാണ് ഇരു സര്‍ക്കാരുകളും തമ്മിലുള്ള ഉരസല്‍ മറനീക്കി പുറത്തു വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.