1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

യെമനിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ യുഎഇ എയര്‍ ഫോഴ്‌സ് 55 ടണ്‍ സഹായ വസ്തുക്കള്‍ എത്തിച്ചെന്ന് ഡോ അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. വിദേശകാര്യ മന്ത്രിയാണ് അദ്ദേഹം. ഓപ്പറേഷന്‍ റീ സ്റ്റോര്‍ ഹോപ്പ് എന്ന പേരില്‍ യുഎഇ തുടക്കമിട്ട പരിപാടിയുടെ ഭാഗമാണ് ഈ പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികളോടൊപ്പം ചേര്‍ന്നാണ് യെമനിലേക്ക് സഹായം എത്തിക്കുന്നതെന്ന് ഗര്‍ഘാഷ് സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞു. യെമനികളുടെ പുനരുദ്ധാരണത്തിനായി നല്‍കുന്ന സഹായങ്ങളുടെ ആദ്യഘട്ടമാണിത്. യെമനിലെ ആളുകളോടുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റിലീഫ് എയിഡുമായി നിരവധി കപ്പലുകള്‍ യുഎഇ യെമനിലേക്ക് അയച്ചിട്ടുണ്ട്. ഹൂത്തികളുടെ ആക്രമണത്തില്‍ തകര്‍ന്ന യെമനെ ഘട്ടംഘട്ടമായി പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.