കുവൈത്തില്‍ താമസിക്കുന്ന വിദേശ ഡ്രൈവര്‍മാരുടെ ലൈസന്‍സിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 11,000 ലൈസന്‍സുകള്‍ റദ്ദാക്കി. കുവൈത്തിലെ ഗതാഗത വിഭാഗമാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയത്. തൊഴില്‍ മാറുന്നത് അനുസരിച്ച് ലൈസന്‍സിലും മാറ്റം വരുത്തിയവരുടെ ലൈസന്‍സുകളാണ് റദ്ദാക്കയിവയില്‍ ഏറെയുമെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി പുതുക്കുന്നതിനായി ഗതാഗത മന്ത്രാലയത്തിലെത്തിയ വിദേശികളുടെ കൈവശം ആവശ്യത്തിന് രേഖകള്‍ ഇല്ലായിരുന്നെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ പറയുന്നു. ഇതാണ് ലൈസന്‍സ് റദ്ദാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ഗതാഗതനിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കാലാവധികഴിഞ്ഞ ലൈസന്‍സുമായി വാഹനമോടിച്ചവരും ലൈസന്‍സില്ലാതെ വാഹനമോടിച്ചവരുമായ 50 വിദേശികളെ നാടുകടത്തി. രാജ്യത്ത് വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെയും വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഗതാഗതനിയമം കര്‍ശനമാക്കിയത്. അതിവേഗം, നിയമലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ 1200ഓളം വാഹനങ്ങള്‍ ഗതാഗതവിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തു.
വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സിന് നിയന്ത്രണങ്ങള്‍ തുടരും. കുറഞ്ഞത് 600 ദിനാര്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഇനി ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. വിദേശികള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ് അനുവദിക്കുക.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല