1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ കള്ളമാണെന്ന് ദുബൈ പൊലീസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍നിന്ന് യുവതി ചാടി ആത്മഹത്യ ചെയ്തിട്ടില്ല. ജുമെയ്‌റാ ലേക്ക്‌സ് ടവേഴ്‌സിന്റെ മുകളില്‍നിന്ന് ചാടി ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു. അതാവാം മാധ്യമങ്ങള്‍ ബുര്‍ജ് ഖലീഫയെന്ന് തെറ്റിദ്ധരിച്ചതെന്ന് ദുബൈ പൊലീസ് പറയുന്നു.

39 കാരിയായ ലോറ വനേസ നന്‍സ് ബുര്‍ജ് ഖലീഫയുടെ 148ാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ പേരുള്ള ആഫ്രിക്കന്‍ പാസ്‌പോര്‍ട്ടുള്ള സ്ത്രീ ജുമെയ്‌റ ലേക്ക് ടവേഴ്‌സിന്റെ 14ാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ദുബൈ പൊലീസ് ചീഫ് ഫോര്‍ ക്രിമിനല്‍ ഒഫന്‍സിന്റെ അസിസ്റ്റന്റ് മേജര്‍ ജനറല്‍ ഖലീല്‍ ഇഹ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു.

2009ല്‍ പരിചയപ്പെട്ട ജിസിസി പൗരനായ ഒരാളുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷം പെണ്‍കുട്ടി മാനസികമായി തളര്‍ച്ചയിലായിരുന്നെന്ന് അന്വേഷണത്തില്‍നിന്ന് ബോധ്യപ്പെട്ടതായി ദുബൈ പൊലീസ് പ്രതിനിധി പറഞ്ഞു.

ജോലി അന്വേഷിച്ചായിരുന്നു ഈ പെണ്‍കുട്ടി യുഎഇയില്‍ എത്തിയത്. അവര്‍ എത്തിയത് സന്ദര്‍ശക വിസയിലായിരുന്നെന്നും ദുബൈ പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.