ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലെ നെടുംതൂണായ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശവും വിനിയോഗിക്കാനുള്ള അവസരം പ്രവാസികള്‍ക്കും ലഭിച്ചേക്കും. പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം നല്കുന്ന നിയമത്തിന് അന്തിമ രൂപം നല്‍കിയതായും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിക്ക് ഇത് സമര്‍പ്പിച്ചിരിക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ നസീം സെയ്ദി അറിയിച്ചു.
പ്രതിനിധിയിലൂടെയോ ഇ – ബാലറ്റിലൂടെയോ വോട്ട് രേഖപ്പെടുത്താനുള്ള അവസരമായിരിക്കും മറുനാടന്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുക. ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്നതാണെങ്കിലും നാളിതുവരെയായി ഇത് നടപ്പാക്കിയിട്ടില്ല. ഇത്രയും കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരമ്പരാഗത രീതിയില്‍ അല്ലാതെ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നത്. ഈ നിയമത്തില്‍ ചില അഴിച്ചുപണികള്‍ നടത്തിയാണ് ഇപ്പോല്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തുന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല.
വോട്ടവകാശമുള്ള പ്രവാസികളുടെ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ രഹസ്യ കോഡ് നല്‍കുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച ശേഷം തെരഞ്ഞെടുപ്പ് അധികാരികള്‍ക്ക് അയക്കുകയോ എംബസിയില്‍ ഏല്പിക്കുകയോ ചെയ്യാം. ഇത് ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. തെരഞ്ഞെടുപ്പ് കമീഷന് ബാലറ്റ് പേപ്പര്‍ സമ്മതിദായകന്റെ മണ്ഡലത്തിലുള്ള റിട്ടേണിങ് ഓഫിസര്‍ക്ക് അയക്കുന്നതോടെ വോട്ട് രേഖപ്പെടുത്തപ്പെടും.
നേരത്തെ പ്രവാസികള്‍ക്ക് നാട്ടില്‍ വന്ന് വോട്ട് ചെയ്യാനുളള അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം പ്രവാസികളും ഇത് വിനിയോഗിച്ചിരുന്നില്ല. ഭാരിച്ച ചെലവാണ് വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്നിതില് നിന്നും പ്രവാസികളെ തടയുന്നത്. പുതിയ നിയമം പ്രാവര്‍ത്തികമായാല്‍ പ്രവാസി വോട്ടവകാശം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല