1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2015

ഷോപ്പിംഗ് സെന്ററുകളും ടെക്‌സ്റ്റേല്‍ ഷോപ്പുകളും ഡിസ്‌കൗണ്ട് ബോര്‍ഡ് എഴുതിവെച്ച് കസ്റ്റമേഴ്‌സിനെ കബളിപ്പിക്കുകയാണെന്ന് പരാതി. ചൂണ്ടയിട്ട് ഇരയെ പിടിക്കുന്ന പരിപാടിയാണ് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും, ബോര്‍ഡ് കണ്ട് സാധനം മേടിക്കാന്‍ കയറുമ്പോള്‍ ഡിസ്‌ക്കൗണ്ട് ഉള്ളത് ഒന്നോ രണ്ടോ ഐറ്റത്തിന് മാത്രമായിരിക്കും ഉള്ളതെന്നും കസ്റ്റമേഴ്‌സ് പരാതിപ്പെടുന്നു.

മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പറയുന്നത് ഷോപ്പുകള്‍ക്ക് ഡിസ്‌ക്കൗണ്ട് സെയില്‍ നല്‍കാനുള്ള അനുവാദം നല്‍കിയിട്ടില്ലെന്നാണ്. എല്ലാ സ്ഥാപനങ്ങളും ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മന്ത്രാലയത്തിന്റെ അനുവാദം വാങ്ങണമെന്നാണ് നിയമം.

ഏതൊക്കെ സാധനങ്ങള്‍ക്ക് എത്രയൊക്കെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നതെന്ന് മന്ത്രാലയത്തെ അറിയിക്കണം. മന്ത്രാലത്തിന്റെ ഇതിനായി നിയോഗിക്കപ്പെട്ട സമിതി ഇത് അവലോകനം ചെയ്ത് അംഗീകാരം നല്‍കിയാല്‍ മാത്രമെ ഡിസ്‌ക്കൗണ്ട് സെയില്‍ പ്രഖ്യാപിക്കാന്‍ സാധിക്കു. ഷോപ്പുകള്‍ അപേക്ഷ നല്‍കി പത്ത് ദിവസത്തിനകം മന്ത്രാലയത്തിന്റെ തീരുമാനം എന്താണെന്ന് അറിയിക്കും. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണവും കടക്കാരെ അറിയിക്കും.

എന്നാല്‍ ജിദ്ദ ഉള്‍പ്പെടെ രാജഭരണത്തിന് കീഴിലുള്ള ഒരു സ്ഥലങ്ങളിലും ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി കസ്റ്റമേഴ്‌സിനോടും കട ഉടമകളോടും സംസാരിച്ച ശേഷമാണ് അറബ് ന്യൂസ് ഈ വാര്‍ത്ത തയാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.