ലബോറിട്ടറികളില്‍ നിന്ന് ജീവനുള്ള ആന്ത്രാക്‌സ് ബാക്ടീരിയ അബദ്ധത്തില്‍ കയറ്റി അയച്ചെന്ന യുഎസ് അധികൃതരുടെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചു. കാലിഫോര്‍ണി, വിര്‍ജീനിയ, ടെകസാസ് ഉള്‍പ്പെടെയുള്ള ഏഴോളം യു.എസ് സംസ്ഥാനങ്ങളിലേക്കും ദക്ഷിണകൊറിയയിലെ യു.എസ് അധീനതയിലുള്ള വ്യോമത്താവളത്തിലേക്കും കൊമേഷ്യല്‍ ഷിപ്പിംഗ് സര്‍വീസസിലൂടെ ആന്ത്രാക്‌സ് കയറ്റി അയച്ചത്.
യഥാര്‍ത്ഥത്തില്‍ ജീവനില്ലാത്ത ആന്ത്രാക്‌സുകളാണ് കയറ്റി അയക്കേണ്ടിയിരുന്ന്ത. എന്നാല്‍, വിവരദോഷിയായ ഏതൊ ഒരാള്‍ ജീവനുള്ള ആന്ത്രാക്‌സുകളാണെന്ന് അറിയാതെ ജീവനില്ലാത്തവയ്‌ക്കൊപ്പം കയറ്റി അയച്ചിട്ടുണ്ട്.മേരിലാന്‍ഡിലുള്ള ഒരു ലാബില്‍ ജീവനുള്ള ആന്ത്രാക്‌സുകളുള്ള പൊതി എത്തയതായി ജിസ്‌മോഡോ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പൊതുജനത്തിന് ഇതുവരെയായി അപായമോ അണുബാധയോ വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് പെന്റഗണ്‍ പ്രസ്താവിച്ചു. അപകടസാധ്യത മുന്‍കൂട്ടി കണ്ട് നാലുപേര്‍ക്ക് ആന്ത്രാക്‌സ് വാക്‌സിനായ പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് കുത്തിവച്ചിരുന്നു. വ്യോമത്താവളത്തിലെ 22പേര്‍ക്ക് കുത്തിവെപ്പ് നടത്തിയതായി യു.എസ് സൈന്യം പറഞ്ഞു. ഇനി പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ മിച്ചമുള്ള ഷിപ്പ്‌മെന്റുകള്‍ കയറ്റി അയക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വക്താവ് ജാസണ്‍ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല