സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ക്യാബിന് ക്രൂ അംഗത്തെ ജിദ്ദ വിമാനത്താവളത്തില്‍ കൈയ്യോടെ പിടികൂടി. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ക്യാബിന് ക്രൂ അംഗമാണ് പിടിയിലായതെന്നാണ് സൂചന.
എന്നാല്‍ പിടിക്കപ്പെട്ട ക്യാബിന് ക്രൂവിന്റെ പേരുവിവരങ്ങള്‍ എയര്‍ ഇന്ത്യയോ ജിദ്ദ വിമാനത്താവള അധികൃതരോ പുറത്തു വിട്ടിട്ടില്ല. വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ പിടികൂടിയതാണെന്നാണ് വിമാനത്താവള വൃത്തങ്ങള്‍ നല്കുന്ന സൂചന.
കൊച്ചിയിലേക്കുള്ള വിമാനത്തിലെ ജീവനക്കാരിലൊരാളാണ് അറസ്റ്റിലായത് എന്നു മാത്രമാണ് പുറത്തുവിട്ട വിവരം. സംഭവത്തെ തുടര്‍ന്ന് 12 ജീവനക്കാര്‍ വേണ്ടിടത്ത് 11 പേരുമായാണ് എയര്‍ ഇന്ത്യ ഇന്നലെ കൊച്ചിയിലേക്കു സര്‍വീസ് നടത്തിയത്.
സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നല്കാന് ആദ്യം എയര്‍ ഇന്ത്യ വിസമ്മതിച്ചു. എന്നാല്‍ പിന്നീട് ജീവനക്കാരിലൊരാള്‍ പിടിയിലായിട്ടുണ്ടെന്നും കാരണം അറിയില്ലെന്നും എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വക്താവ് അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല