ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ പല്ലി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 111 വിമാനത്തിലെ യാത്രക്കാരനാണ് ചത്ത പല്ലിയെ ലഭിച്ചത്. വിശന്നപ്പോള്‍, യാത്രക്കാരന് ആവശ്യപ്പെട്ട പ്രകാരം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബര്‍ഗര്‍ സീറ്റിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു. ഇതില്‍നിന്നാണ് ചത്ത പല്ലിയെ ലഭിച്ചതെന്ന് ഇയാള്‍ പറയുന്നു. ഇയാള്‍ ഇതിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു.
എന്നാല്‍ കവര്‍ തുറക്കുന്നതിനു മുന്‍പ് തന്നെ, ഭക്ഷണത്തിലെ പല്ലി യാത്രക്കാരന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ വിമാനത്തിലെ ജോലിക്കാരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, സംഭവം സംബന്ധിച്ച് യാത്രക്കാരന് എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്കി
ഭക്ഷണത്തില്‍ നിന്നും പല്ലിയെ കണ്ടെത്തിയതോടെ, വിമാനത്തിലെ മറ്റു യാത്രക്കാര്‍ ആഹാരം കഴിക്കാന്‍ വിസമ്മതിച്ചു. ഇത് ആദ്യമായല്ല എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.
എന്നാല്‍, ഭക്ഷണത്തില്‍നിന്ന് പല്ലിയെ കിട്ടിയെന്ന വാര്‍ത്ത എയര്‍ ഇന്ത്യാ അധികൃതര്‍ നിഷേധിച്ചു. അത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ഓഫീസിലും ഫ്ളൈറ്റിലും അന്വേഷിച്ചെങ്കിലും ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല