സ്വന്തം ലേഖകന്‍: റുപെര്‍ട്ട് മര്‍ഡോക്ക് തന്റെ ഇമെയില്‍ ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്ത്. ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചുവെന്ന പേരില്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജും വസുന്ധര രാജയും പ്രതിക്കൂട്ടില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍.
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമ ഭീമനായ റൂപര്‍ട്ട് മര്!ഡോക്ക് ആണെന്നാണ് മോദി ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മര്‍ഡോക്ക് തന്റെ ഇമെയിലുകള്‍ ചോര്‍ത്തുകയും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഡേ ടൈംസ് അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ സംപ്രേഷണം മോദി നല്‍കിയത് സോണി ചാനലിനാണ്. ഇതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു മര്‍ഡോക്ക് എന്നാണ് മോദിയുടെ ആരോപണം.
സുഷമ സ്വരാജിന്റെ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ, എന്‍സിപി നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല തുടങ്ങിയവരുമായുള്ള അടുപ്പത്തെക്കുറിച്ചും മോദി മനസു തുറക്കുന്നു. തന്റെ ഭാര്യയെ പോര്‍ച്ചുഗലില്‍ എത്തിച്ചത് വസുന്ധര രാജെയാണെന്നും മോദി പറയുന്നു.
അതേസമയം, മുന്‍ ധനമന്ത്രി പി. ചിദംബരം തന്നെ കുടുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മോദി ആരോപിക്കുന്നു. തന്നെ യുകെയില്‍ത്തന്നെ നിര്‍ത്താന്‍ യുകെയും യുഎസുമായി യുപിഎ സര്‍ക്കാര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതായും മോദി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല