1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2015

പുണ്യമാസത്തോട് അനുബന്ധിച്ച് അബുദാബിയിലെ ജയിലുകളില്‍ സന്ദര്‍ശന സമയത്ത് മാറ്റം വരുത്തി. അല്‍ഐന്‍, അല്‍വത്ബ, മഫ്‌റഖ് ജയിലുകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

പുതിയ സമയപ്രകാരം പ്രോസിക്യൂട്ടര്‍ക്കു ലഹരിമരുന്ന് കേസുകളില്‍പ്പെട്ടവരെ രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ കാണാനാകും. അല്ലാത്തവരെ 11.45 മുതല്‍ രണ്ട് വരെയുമാണ് കാണാനാകുക. വനിതകള്‍ക്ക് തിങ്കളാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെയും രണ്ട് മുതല്‍ നാല് വരെയുമാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസുകളില്‍പ്പെട്ടവരെ കാണണമെങ്കില്‍ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെയുമാണ് സമയം. നയതന്ത്ര ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം ബുധനാഴ്ച്ച രാവിലെ ഒന്‍പതിനും രണ്ടിനുമിടയിലായിരിക്കും.

പുരുഷ സന്ദര്‍ശകര്‍ക്കു വനിതാ തടവുകാരെ കാണാനുള്ള ദിവസം വ്യാഴാഴ്ച്ചയാണ്. രാവിലെ 9 നും 11.30 ക്കും ഇടയിലായിരിക്കും സമയം. അഭിഭാഷകര്‍ക്കു പുരുഷ വനിതാ കക്ഷികളെ കാണാനുള്ള സമയം11.45 മുതല്‍ രണ്ട് വരെയാണ്. ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ലഹരിമരുന്ന് കേസിലെ കക്ഷികളെ കാണാം. അറബി രാജ്യക്കാര്‍ക്ക് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയാണ് സമയം. ലഹരിമരുന്ന് കേസില്‍പ്പെട്ട് റിമാന്‍ഡ് തടവിലുള്ളവരെ കാണാന്‍വിദേശികള്‍ക്കുള്ള സമയം വെള്ളിയാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ. അല്ലാത്തവരെ 11.45 മുതല്‍ രണ്ട് വരെ അനുവദിക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.