1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2015

വിശുദ്ധ റമദാന്‍ മാസത്തിലെ അവസാന പത്തു ദിവസങ്ങള്‍ പൊതു അവധിയാക്കാന്‍ യുഎഇ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുഎഇ സര്‍ക്കാറിന്റെ ഫെഡറല്‍ അതോറിറ്റി ഇത് സംബന്ധിച്ച് പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടണ്ട്. ഇവര്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി വേണോ വേണ്ടയോ എന്ന് നിശ്ചയിക്കുക.

പത്തുദിവസം അവധി ലഭിക്കുകയാണെങ്കില്‍ വിശ്വാസികള്‍ക്കു പള്ളിയില്‍ പ്രാര്‍ത്ഥനകളുമായി കഴിയാന്‍ അവസരം ലഭിക്കും. ഈ രീതി മരണം വരെ പ്രവാചകന്‍ തുടര്‍ന്നിരുന്നതാണ്. കൂടാതെ, അവധി ലഭിക്കുകയാണെങ്കില്‍ പലര്‍ക്കും ഉംറ കര്‍മം നിര്‍വ്വഹിക്കാന്‍ സാധിക്കും. സൗദി അറേബ്യയില്‍ റമദാനിലെ പത്തുദിവസങ്ങള്‍ അവധി നല്‍കുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷവുമുള്ള പതിനഞ്ച് അവധിയില്‍് നാലെണ്ണമാണ് ഈദുല്‍ ഫിത്തറിന് ഇപ്പോള്‍ നല്‍കുന്നത്. റമദാന്‍ മാസത്തിലെ അവസാന പത്ത് അവധിയാക്കുകയാണെങ്കില്‍ വാര്‍ഷിക അവധിയിലും വര്‍ധനവുണ്ടാകാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.