1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

സ്വന്തം ലേഖകന്‍: മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ദുരൂഹമായ സാഹചര്യത്തില്‍ ഒരാള്‍ കൂടി മരിച്ചു. വ്യാപം വഴി നിയമനം നേടിയ വനിതാ ട്രെയ്‌നി സബ് ഇന്‍സ്‌പെക്ടര്‍ അനാമിക സികര്‍വാറാണ് മരിച്ചത്.

ഇരുപത്തഞ്ചുകാരിയായ അനാമികയെ മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ പൊലീസ് ട്രെയ്‌നിങ് അക്കാദമിക്കു സമീപം തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.

ഇതോടെ മൂന്നു വര്‍ഷത്തിനിടെ വ്യാപവുമായി ബന്ധപെട്ട് മരിച്ചവരുടെ എണ്ണം 45 ആയി. ഇവരില്‍ മിക്കവരും കേസിലെ പ്രതികളും സാക്ഷികളുമാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട മധ്യപ്രദേശിലെ ഓര്‍ച്ച പെലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.

വ്യാപം വഴി മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനങ്ങളിലും പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിലും വന്‍ ക്രമക്കേടും അഴിമതിയും നടന്നതായി 2013 ലാണ് പുറം ലോകം അറിയുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യപ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) മാണു കേസന്വേഷിക്കുന്നത്.

വ്യാപം അഴിമതിക്കേസു റിപ്പോര്‍ട്ട് ചെയ്ത ജേണലിസ്റ്റ് അക്ഷയ് കുമാറിന്റെയും ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ അരുണ്‍ ശര്‍മയുടെയും ദുരൂഹ മരണങ്ങള്‍ക്കു തൊട്ടുപിന്നാലെയാണ് വനിതാ പൊലീസ് ഓഫിസറുടെ മരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.