1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരുടെ നിയമനം, സൗദി ഏഷ്യന്‍ രാജ്യങ്ങളെ തഴഞ്ഞ് ഉഗാണ്ടയിലേക്ക്. എണ്ണൂറ് മുതല്‍ ആയിരം റിയാല്‍ വരെയാണ് വരെ ശമ്പളത്തിനാണ് സൗദി ഉഗാണ്ടയില്‍ നിന്ന് റ്റീട്ടുതൊഴിലാളികളെ ഇറക്കുമതി ചെയ്യുക. ഇതാദ്യമായാണ് സൗദിയില്‍ ജോലി ചെയ്യാന്‍ ഉഗാണ്ടന്‍ വനിതകള്‍ക്ക് അവസരം ലഭിക്കുന്നത്.

ഗാര്‍ഹിക ജോലിക്ക് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്ന് ബിരുദധാരിണികളായ സ്ത്രീകളെ കൊണ്ടുവരുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം ഉഗാണ്ടയുമായി കരാര്‍ ഒപ്പിടുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് കരാര്‍ ഒപ്പിട്ടുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റിക്രൂട്ടിങ്ങ് നടപടികള്‍ ഇനിയും തുടങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൗദി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തിരിയുന്നത്.

സൗദി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷ അഭ്യസിപ്പിക്കുന്നതിന് കൂടി അവസരം ലഭിക്കുന്നതിനാണ് ഗാര്‍ഹിക ജോലിക്കാരായി ബിരുദധാരിണികളെ ലക്ഷ്യം വെക്കുന്നതിന്റെ കാരണമെന്ന് റിയാദിലെ ഉഗാണ്ടന്‍ അംബാസിഡര്‍ ഡോ. റാശിദ് സിമോദോ വ്യക്തമാക്കി.

സൗദിയില്‍ ജോലിചെയ്യാനുദ്ദേശിക്കുന്ന ഗാര്‍ഹിക ജോലിക്കാരുടെ യോഗ്യതകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. റമദാന്‍ അവസാനിക്കുന്നതിന് മുമ്പ് കരാര്‍ ഒപ്പു വെക്കുന്നതിനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി ഉഗാണ്ടന്‍ തൊഴില്‍ മന്ത്രി ഉടന്‍ സൗദി സന്ദര്‍ശിക്കുമെന്നും അംബാസിഡര്‍ വ്യക്തമാക്കി. യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഉഗാണ്ടയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ നേരത്തെതന്നെ റിക്രൂട്ട് ചെയ്തുവരുന്നുണ്ട്. സൗദിയും ഈ വഴിയിലേക്ക് തിരിയുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.