ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖില്‍ നടത്തുന്ന വ്യോമാക്രമണം 2017 മാര്‍ച്ച് വരെ തുടരാന്‍ ബ്രിട്ടണ് തീരുമാനിച്ചു. ആര്‍എഎഫ് ടൊര്‍ണാഡോസ് നടത്തുന്ന ആക്രമണം നീട്ടാന്‍ തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി മൈക്കള്‍ ഫലോണാണ് മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ ഇറാഖ് സന്ദര്‍ശനത്തിലാണ് മൈക്കള്‍ ഫലോണ്‍.
ഇറാഖിലെ പ്രധാന നഗരങ്ങളില്‍നിന്ന് ഐഎസ് ഭീകരരെ ഒഴിപ്പിക്കാന്‍ ഇറാഖി സേനയെ ബ്രിട്ടീഷ് ജെറ്റ് വിമാനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതിരോധ സെക്രട്ടറി അവകാശവാദം ഉന്നയിച്ചു. അതേസമയം പാശ്ചാത്യ സൈന്യങ്ങള്‍ കരയുദ്ധത്തിന് ഇറങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇറാഖി സേന ഇത് ആവശ്യപ്പെട്ടിട്ടില്ലെന്ന് മൈക്കിള്‍ ഫലോണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് ബ്രിട്ടണ് ഇറാഖില്‍ വ്യോമാക്രമണം തുടങ്ങിയത്. 2016 മാര്‍ച്ച് വരെയായിരിക്കും ബ്രിട്ടീഷ് ജെറ്റ് വിമാനങ്ങള്‍ വ്യോമാക്രമണം നടത്തുക എന്നായിരുന്നു അന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല