1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2015

സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍.
തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു.

ഈ മാസം നാലിന് ഡല്‍ഹിയില്‍ ഏഴുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടത്. നായ്ക്കളുടെ വന്ധ്യംകരണം പരിഹാരമല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഇക്കാര്യത്തില്‍ നാലാഴ്ച്ചക്കകം വിശദീകരണം നല്‍കാനാണ് ഡല്‍ഹി ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവു നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിലപാട് വിവിധ സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.