1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2015

പ്രവാസി തൊഴിലാളിയെ അതിക്രൂരമായി മര്‍ദ്ദിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി നഗരമായ ബുഹൈദയിലാണ് അറബി കുപ്പായം ധരിച്ച പൗരന്‍ പ്രവാസിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. പിന്നീട് അത് വഴക്കിലേക്കും മര്‍ദ്ദനത്തിലേക്കും നീളുകയായിരുന്നു. 20 സെക്കന്‍ഡോളം ദൈര്‍ഖ്യമുള്ള വീഡിയോയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നത്. അജല്‍ ന്യൂസാണ് ഈ വീഡിയോ ആദ്യമായി ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.