സ്വന്തം ലേഖകന്‍: മംഗലാപുരത്ത് ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുമായി കാറില്‍ വന്ന യുവാവിനെ തടഞ്ഞശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സംഭവത്തില്‍ 13 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ മര്‍ദ്ദിച്ച ശേഷം സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു കെട്ടിയിടുകയും തുടര്‍ന്ന് നഗ്‌നനാക്കി തിരക്കുള്ള ചന്തയിലൂടെ നടത്തിക്കുകയും ചെയ്തു. ഒപ്പം ആക്രമികള്‍ ഇതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ അല്പ സമയത്തിനകം തന്നെ വൈറല്‍ ആയതോടെ സംഭവം വിവാദമാകുകയും പ്രാദേശിക ചാനലുകള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.
യുവാവും യുവതിയും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണെന്നും യുവതി കടമായി ചോദിച്ച പണം നല്കുന്നതിനു എടിഎമ്മില്‍ നിന്നും പിന്‍വലിക്കാന്‍ യുവാവ് എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നും പോലീസ് പറയുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നതു തടയാന്‍ ശ്രമിച്ച യുവതിയെയും സംഘം കൈയേറ്റം ചെയ്തു.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജറായി ജോലി ചെയ്യുന്ന യുവാവിനെ 30 ഓളം പേരടങ്ങുന്ന സംഘം ഒരു മണിക്കോറോളം മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല