സ്വന്തം ലേഖകന്‍: ഹൈദരാബാദിന് അജ്ഞാത സിറിഞ്ച് ഭീകരന്റെ വിളയാട്ടം, പ്രധാന ഇരകള്‍ സ്ത്രീകള്‍. അപ്രതീക്ഷിതമായി സ്ത്രീകളുടെ ശരീരത്തില്‍ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയാണ് ഇയാളുടെ വിനോദം.
സംഭവം ഒരുപാട് തവണ ആവര്‍ത്തിച്ചപ്പോള്‍ സമാധാനമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ത്രീകള്‍. ഇതുവരെ, 15 ഓളം സ്ത്രീകള്‍ക്ക് ഇയാളില്‍ നിന്നും കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ എത്തിയാണ് ഇയാള്‍ ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാളെ നാട്ടുകാര്‍ക്ക് പിടികൂടാനുമായിട്ടില്ല.
ബൈക്കിലെത്തി റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളെ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും പിന്നീട് അതിവേഗത്തില്‍ ഓടി രക്ഷപ്പെടുകയുമാണ് പതിവ്. എന്താണ് ഇയാളുടെ ലക്ഷ്യമെന്നോ ഇയാള്‍ ആരാണെന്നോ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.
ആന്ധ്രയിലെ പഞ്ചിമ ഗോദാവരി ജില്ലയിലാണ് സിറിഞ്ച് ഭീകരന് വിളയാട്ടം കൂടുതല്‍. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇയാളെ പിടികൂടിട്ടില്ല. ദൃക്സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറിഞ്ച് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
ഇയാള്‍ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്ത് പരിശോധനയ്ക്കായി അയച്ചപ്പോള്‍ അതില്‍ വിഷമോ, മയക്കുമരുന്നോ, വൈറസോ അടങ്ങിയിട്ടില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല